നെല്ലിയാമ്പതി: പിന്നോട്ടില്ലെന്ന് ഗണേഷ് കുമാര്‍

  • Posted By:
Subscribe to Oneindia Malayalam
Ganesh Kumar
തിരുവനന്തപുരം: നെല്ലിയാമ്പതി വിഷയത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വനംമന്ത്രി ഗണേഷ്‌കുമാര്‍. നല്ലിയാമ്പതി വിഷയത്തില്‍ ടി.എന്‍. പ്രതാപനും വി.ഡി. സതീശനും നടത്തുന്ന നീക്കത്തെ പിന്തുണയ്ക്കുന്നു. വിഷയത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുന്ന സമര്‍ഥരായ എംഎല്‍എമാരാണ് ഇരുവരും. നെല്ലിയാമ്പതി വിഷയത്തില്‍ പ്രത്യേക താത്പര്യം കാണിച്ചതില്‍ അവരെ അഭിനന്ദിക്കുന്നു. നെല്ലിയാമ്പതി വിഷയം ഒരു പാരിസ്ഥിതിക പ്രശ്‌നം കൂടിയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക യുഡിഎഫ് ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നെല്ലിയാമ്പതി പ്രശ്‌നത്തില്‍ ഗണേഷ് കുമാറും പിസി ജോര്‍ജും തമ്മില്‍ നിയമസഭയില്‍ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പിസി ജോര്‍ജ് ചെയര്‍മാനായ സമിതിയെ നിയോഗിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന ഗണേഷിന്റെ പ്രസ്താവനയാണ് വിവാദത്തിനിടയാക്കിയത്. മന്ത്രി മനപൂര്‍വ്വം നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാരോപിച്ച് രംഗത്തെത്തിയ പിസി ജോര്‍ജ് ഗണേഷിനെ പോലുള്ള സിനിമാക്കാര്‍ തന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു.

English summary
Serious moves are being made at the governmental and political levels to sort out the Nelliyampathy issue, which has virtually divided the ruling front
Please Wait while comments are loading...