Get Updates
Get notified of breaking news, exclusive insights, and must-see stories!

നെല്ലിയാമ്പതി: പരസ്യപ്രസ്താവനയ്ക്ക് വിലക്ക്

MM Hassan
കോഴിക്കോട്: നെല്ലിയാമ്പതി വിഷയത്തില്‍ പാര്‍ട്ടി നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നതിന് വിലക്ക്. അതേസമയം നെല്ലിയാമ്പതി സന്ദര്‍ശിച്ച ബദല്‍ സമിതിയംഗങ്ങളായ വിഡി സതീശനും ടിഎന്‍ പ്രതാപനും കോണ്‍ഗ്രസ് വക്താവ് എംഎം ഹസനും തമ്മില്‍ വാക്‌പോര് തുടരുകയാണ്.

തന്നെ ദേശാടന പക്ഷിയെന്ന് വിളിച്ച വിഡി സതീശനും ടിഎന്‍ പ്രതാപനും മറുപടിയുമായി ഹസന്‍ രംഗത്തെത്തി. പാര്‍ട്ടിക്ക് വേണ്ടിയാണ് ദേശാടനം നടത്തുന്നത്. ദേശാടന പക്ഷികള്‍ക്ക് പലയിടത്തും കറങ്ങാനാകും.. എന്നാല്‍ കാക്കകള്‍ക്കും കുരുവികള്‍ക്കും ഒരു മണ്ഡലത്തില്‍ മാത്രമെ പറക്കാനാവൂ എന്നും ഹസന്‍ പറഞ്ഞു. പ്രതാപനെയും സതീശനെയും പോലെ തരംതാഴാനില്ലെന്നും ഹസന്‍ അറിയിച്ചു.

ഗ്രീഡി പൊളിറ്റിക്‌സ് എന്ന് താന്‍ പറഞ്ഞത് ആരെയും ഉദ്ദേശിച്ചില്ല. ആ തൊപ്പി ആര്‍ക്കാണോ ചേരുന്നത് അവര്‍ അത് അണിയട്ടെയെന്നും ഹസന്‍ അഭിപ്രായപ്പെട്ടു. എംഎല്‍എമാരെ മുഖ്യമന്ത്രി ഇടപെട്ട് തടയാത്തതിനാലാണ് നെ്ല്ലിയാമ്പതി ഉപസമിതി കണ്‍വീനര്‍ സ്ഥാനം രാജിവച്ചതെന്നും ഹസന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+