കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെല്ലിയാമ്പതി യുഡിഎഫിന് തലവേദനയാവുന്നു

  • By Nisha Bose
Google Oneindia Malayalam News

MM hassan
തിരുവനന്തപുരം: യുഡിഎഫില്‍ വീണ്ടും വാക്‌പോര്. നെല്ലിയാമ്പതി വിഷയത്തെ ചൊല്ലി പരസ്യപ്രസ്താവനകളുമായി നേതാക്കള്‍ രംഗത്തെത്തിയതോടെയാണിത്.

നെല്ലിയാമ്പതി സന്ദര്‍ശിച്ച ബദല്‍ സമിതിയിലെ എംഎല്‍എമാര്‍്‌ക്കെതിരെ കോണ്‍ഗ്രസ് വക്താവ് എംഎം ഹസന്‍ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. വിഡി സതീശന്റേയും കൂട്ടരുടേയും ഗ്രീഡി പൊളിറ്റിക്‌സാണെന്നായിരുന്നു ഹസന്റെ പരാമര്‍ശം.

യുവ എംഎല്‍എമാര്‍ ടാറ്റയുടേയും ഹാരിസണ്‍സ് മലയാളത്തിന്റേയും കയ്യേറ്റങ്ങള്‍ കാണാതെപോയതെന്തു കൊണ്ടാണെന്നും ഹസന്‍ ചോദിച്ചു. ജാതിയുടെ പേരില്‍ മന്ത്രി സ്ഥാനത്തിന് പരിഗണിച്ചപ്പോള്‍ മിണ്ടാതിരുന്ന ടിഎം പ്രതാപന്‍ പിസി ജോര്‍ജിന്റെ ധീവര സമുദായ പരാമര്‍ശം കേട്ട് ക്ഷോഭിക്കേണ്ടതില്ലെന്നും ഹസന്‍ പറഞ്ഞു.

എന്നാല്‍ ഹസനും പിസി ജോര്‍ജും ഒരേ തൂവല്‍ പക്ഷികളാണെന്നായിരുന്നു ഇതിനോട് വിഡി സതീശന്റെ പ്രതികരണം. ഹസന്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് ടിഎന്‍ പ്രതാപനും പറഞ്ഞു. ഇതിനിടെ ചെറുനെല്ലി എസ്‌റ്റേറ്റ് കൃഷിഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകളുമായി പിസി ജോര്‍ജും രംഗത്തെത്തി.

നെല്ലിയാമ്പതി സന്ദര്‍ശനത്തിന് ശേഷം അത് വനഭൂമിയാണെന്നു കാണിച്ച് ഉപസമിതി കണ്‍വീനര്‍ രാജന്‍ ബാബുവിന് പതിനാറ് പേജ് വരുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ച യുവ എംഎല്‍എമാരും തങ്ങള്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ്. വരും ദിവസങ്ങളില്‍ നെല്ലിയാമ്പതി യുഡിഎഫ് നേതൃത്വത്തിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

English summary
Rival sides keep hardening their stands as the ruling UDF is caught in a clash of interests over the Nelliyampathy estate row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X