റെയില്‍ പാളത്തിലെ ബോംബ്: ബസ് ഡ്രൈവറെ തിരയുന്നു

ഇയാള്‍ക്ക് ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരികയാണ്. അതേസമയം സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത പിറവം എടക്കാട്ടുവയല്‍ സ്വദേശിയെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
നിര്‍മാണത്തില്‍ ചില പിഴകള്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ ബോംബുപൊട്ടി വന്‍ ദുരന്തമുണ്ടാകുമായിരുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ പാലം നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് പാളത്തോട് ചേര്‍ന്ന് സിഗ്‌നല്‍ ബോക്‌സിന് സമീപം ബോംബ് കണ്ടെത്തിയത്. സ്റ്റീല്‍ ചോറ്റുപാത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്.
സംഭവത്തെ തുടര്‍ന്ന് ഈ പാതയിലൂടെയുള്ള തീവണ്ടികള്‍ വിവിധ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. രണ്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.


Click it and Unblock the Notifications