പൈപ്പ് ബോംബ്: നിര്‍മിച്ച സന്തോഷ് പിടിയില്‍

കേസില്‍ ഇയാള്‍ക്കുള്ള പങ്ക് വ്യക്തമായതു മുതല്‍ സന്തോഷിനു വേണ്ടി വ്യാപക അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഇയാള്‍ വെളിയനാടുള്ള ഒരു റബര്‍തോട്ടത്തില്‍ ഒളിച്ചുകഴിയുകായാണെന്ന രഹസ്യവിവരം പോലീസിനു ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഇവിടം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു.
തിങ്കളാഴ്ച രാവിലെ ഏഴരയോടെ റബര്‍തോട്ടത്തിനു പുറത്തേയ്ക്കു വന്ന സന്തോഷ് പോലീസിന്റെ വലയില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സന്തോഷിനു ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ബോംബ് നിര്‍മാണത്തില്‍ സന്തോഷിന് വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണെ്ടന്ന നിഗമനത്തിലാണു പോലീസ്. പരിശീലനം ലഭിച്ചത് എവിടെനിന്നാണെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ളവ വാങ്ങിയ കടയ്ക്ക് ലൈസന്സുണേ്ടായെന്നും പരിശോധിക്കും.
കെഎസ്ആര്‍ടി.സി എംപാനല്‍ െ്രെഡവറായ എടക്കാട്ടുവയല്‍ വെളിയനാട് അഴകത്ത് സെന്തില്‍കുമാറിനെ (37) കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സെന്തില്‍ ഇപ്പോള്‍ കോട്ടയം സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇതിനിടെ ട്രാക്കില്‍ ബോംബ് കണെ്ടത്തിയ സംഭവത്തിന് പിന്നില്‍ തീവ്രവാദബന്ധമുള്ളവരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ഇലക്ട്രീഷ്യനും സുഹൃത്തുമായ സന്തോഷാണ് അമോണിയ നൈട്രേറ്റ് ഉപയോഗിച്ച് ബോംബ് നിര്‍മിച്ചതെന്ന് സെന്തില്‍ മൊഴി നല്‍കിയിരുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications