പാളത്തിലെ ബോംബ്: സെന്തില്‍ പിടിയില്‍

എറണാകുളത്ത് കെ.എസ്.ആര്‍.ടി.സി. എം പാനല്‍ ഡ്രൈവറാണ് പിറവം വെളിയനാട് അഴകത്ത് വീട്ടില്‍ സെന്തില്‍കുമാര്‍(37). സെന്തിലാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പോലീസിന്റെ അനുമാനം. ഇയാളുടെ വീട്ടില്‍ വെള്ളിയാഴ്ച പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്്.
എടക്കാട്ടുവയല്‍ സ്വദേശിയും െ്രെഡവറുമായ തോമസിനോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് ഇയാള്‍ ബോംബ് വച്ചതെന്നാണ് പൊലീസ് കരുതുന്നത്. ബോംബ് വച്ച ചോറ്റുപാത്രത്തില്‍ തോമസിന്റെ പേരും ബൈക്കിന്റെ നമ്പറും എഴുതിയിരുന്നു.
ബോംബ് പൊട്ടി അപകടമുണ്ടായാല്‍ പൊലീസ് സ്ഥലം പരിശോധിക്കുകയും അന്വേഷണം തോമസിലേയ്ക്ക് നീളുകയും ചെയ്യുമെന്ന് സെന്തില്‍ കണക്കുകൂട്ടി. സെന്തിലിന്റെ പേരില്‍ പിറവം, മുളന്തുരുത്തി സ്റ്റേഷനുകളിലായി രണ്ട് അടിപിടി കേസുകളുണ്ട്. സെന്തിലിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയാല്‍ മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവൂയെന്ന് പൊലീസ് പറയുന്നു.












Click it and Unblock the Notifications