തിലകന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല

നടന്റെ തലച്ചോറിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനത്തില്‍ പുരോഗതിയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. മാത്യു അലക്‌സാണ്ടര്‍ തിലകന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി. നിലവിലെ ചികിത്സാരീതി തുടരാനാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് തിലകന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം അവസാനം ഒറ്റപ്പാലത്ത് ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേ തുടര്‍ന്ന് തിലകനെ ആദ്യം അടുത്തുളള ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട തിലകന്‍, മകന്‍ ഷമ്മി തിലകന്റെ തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ശ്വാസതടസമുണ്ടായതോടെയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications