Get Updates
Get notified of breaking news, exclusive insights, and must-see stories!

കേക്കില്‍ ചത്ത പാറ്റ: ബേക്കറി പൂട്ടിച്ചു

 Thiruvanathapruam
തിരുവനന്തപുരം: ബേക്കറിയില്‍ നിന്ന് വിതരണം ചെയ്ത കേക്കില്‍ ചത്ത പാറ്റയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി ബേക്കറിയും കേക്ക് നിര്‍മ്മാണ യൂണിറ്റും പൂട്ടിച്ചു. തിരുവനന്തപുരത്തെ ആംബ്രോസിയ ബേക്കറിയില്‍ നിന്ന് വിതരണം ചെയ്ത കേക്കിലാണ് ചത്ത പാറ്റയെ കണ്ടെത്തിയത്.

മുന്‍പ് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ നിന്ന് ഷവര്‍മ വാങ്ങി കഴിഞ്ഞ വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന ശക്തമാക്കിയിരുന്നു. പരിശോധനയില്‍ ഒട്ടേറെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്തിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുന്ന ഹോട്ടലുകള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പൂട്ടിക്കുകയും ചെയ്തിരുന്നു.

നടന്‍ തിലകന്റെ മകനായ ഷോബി തിലകനും തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+