എമര്‍ജിങ് കേരള ജിമ്മിനെക്കാള്‍ ആപത്കരം: വിഎസ്

പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന വികസനം സംസ്ഥാനത്തിന് വേണ്ട. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നടപടിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി.
കൊച്ചിയില്‍ നടക്കുന്ന എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് മുന്‍പ് അറിയിച്ചിരുന്നു. എമര്‍ജിങ് കേരളയ്‌ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്.
എമര്‍ജിങ് കേരള അഴിമതി എമര്‍ജ് ചെയ്യാനുള്ള വേദിയാണ്. നിക്ഷേപക സംഗമത്തിലെ പദ്ധതികളെക്കുറിച്ച് വ്യക്തതയില്ല. ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നെല്ലിയാമ്പതിയും വാഗമണും അടക്കമുള്ള വനഭൂമികള്‍ കച്ചവടം ചെയ്യുകയെന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശം.
പദ്ധതിയ്‌ക്കെതിരെ ഉയര്‍ന്ന് അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ക്ഷണിച്ചാലും താന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നു. സപ്തംബര്‍ 12 മുതല്‍ 14 വരെയാണ് കൊച്ചിയില്‍ എമര്‍ജിങ് കേരള നിക്ഷേപക സംഗമം നടക്കുക.












Click it and Unblock the Notifications