സത്‌നാമിന്റെ മരണം: 4തടവുകാര്‍ പ്രതികള്‍

വിവിധ കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന മനോരോഗികളായ പ്രതികളാണ് നാലുപേരും. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ സഹതടവുകാരുമായി അടിപിടിയുണ്ടാക്കിയ സത്‌നാം സിങ്ങിനെ വാര്‍ഡന്‍ വിവേകാനന്ദനും അറ്റന്‍ഡര്‍ അനില്‍കുമാറും കയ്യേറ്റം ചെയ്തുവെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരോടൊപ്പം ക്രിമിനല്‍ വാര്‍ഡില്‍ കഴിയുന്ന നാലു ജയില്‍ പുള്ളികളും മര്‍ദനത്തില്‍ പങ്കാളികളായി.
കേബിള്‍ വയര്‍ കൊണ്ട് ശരീരത്തില്‍ അടിക്കുകയും തല ചുവരില്‍ ഇടിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പ്രതികളാക്കപ്പെട്ട നാലുപേരുടെയും മാനസികനില കോടതി നേരത്തെ പരിശോധിച്ചിരുന്നു.












Click it and Unblock the Notifications