സത്‌നാം സിങിന്റെ മരണം, സിബിഐ അന്വേഷണം വേണം
പാറ്റ്‌ന: സത്‌നാം സിങ് മാനിന്റെ മരണത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
പേരക്കുട്ടിയുടെ മരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച അനേഷണം നീതിയുക്തമാകുമെന്ന അഭിപ്രായമില്ല-സത്‌നാമിന്റെ മുത്തച്ഛനായ ബാബു കിഷോര്‍ സിങിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഐഎഎന്‍എസ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ജയിലില്‍ ക്രൂരമായ പീഡനമേറ്റതാണ് മരണത്തിനു കാരണമെന്ന് ഞങ്ങള്‍ കരുതുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സിബിഐ പോലൊരു ഏജന്‍സി ഈ കേസ് അന്വേഷിച്ചാലേ സത്യം പുറത്തുവരൂ.
ബിഹാറിലെ ഗയ സ്വദേശിയായ 34കാരന്‍ തീര്‍ത്തും ദുരൂഹമായ സാഹചര്യത്തിലാണ് മരിച്ചത്. വള്ളിക്കാട് അമൃതാനന്ദമയി ആശ്രമത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച സത്‌നാമിനെ ഏതാനും ദിവസങ്ങള്‍ക്കു ശേഷം മരിച്ച നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇരുമ്പുദണ്ഡും ആയുധങ്ങളും ഉപയോഗിച്ച് മര്‍ദ്ദിച്ചതിന്റെ നാല്‍പ്പതോളം പാടുകളാണ് ശരീരത്തിലുണ്ട്. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നുള്ള മര്‍ദ്ദനമാകാം മരണത്തിനു കാരണമായതെന്ന് സംശയിക്കുന്നു. ആഗസ്ത് ഒന്നിനാണ് അമൃതാനന്ദമയിയുടെ ദര്‍ശനവേദിയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച സത്‌നാം സിങ്ങിനെ ഭക്തരും പൊലീസും ചേര്‍ന്ന് പിടികൂടിയത്.












Click it and Unblock the Notifications