ചാല ദുരന്തം: ലോറി ഉടമയെ അറസ്റ്റു ചെയ്യും

നാമക്കല്‍ സ്വദേശി ദൊരൈരാജനാണ് ടാങ്കര്‍ ഉടമ. ദൊരൈരാജനെ അറസ്റ്റ്് ചെയ്യാനായി അന്വേഷണ സംഘം തമിഴ്‌നാട്ടിലേയ്ക്ക് തിരിച്ചു. പാചകവാതകം വിതരണം ചെയ്യുന്ന ടാങ്കറുകളില്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ നാലു ജീവനക്കാര്‍ വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഉടമ ഇത് ലംഘിച്ചുവെന്ന് പോലീസ് കണ്ടെത്തി. അപകടം നടന്ന ലോറിയില്‍ കണ്ണയ്യന്‍ എന്ന ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് ഉടമയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് പൊലീസ് പറയുന്നു.
ദൊരൈരാജിന്റെ ഉടമസ്ഥതയിലുള്ള ടാങ്കര്‍ ലോറി ഐഒസി വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു. അന്വേഷണം ഐഒസിയിലേക്കും നീട്ടാന്‍ പോലീസ് തീരുമാനിച്ചതായാണ് അറിയുന്നത്. 1999ല്‍ രജിസ്റ്റര്‍ ചെയ്തതാണ് അപകടത്തില്‍പെട്ട ലോറിയെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications