എമേര്‍ജിങിന്റെ മറവില്‍ സ്റ്റേഡിയം പാട്ടത്തിന്

ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം പ്രതിവര്‍ഷം ഒരു കോടി രൂപയ്ക്ക് 15 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് നീക്കം. പാട്ടത്തുകയ്ക്ക് അഞ്ചു വര്‍ഷത്തെ മോറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം അടുത്തിടെ കായിക പരിപാടികള്‍ക്കൊന്നും തന്നെ ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നീക്കം നടത്തുന്നത്.
സ്‌പോണ്‍സേര്‍ഡ് മെഗാ ഈവന്റുകള്‍ മാത്രം നടക്കുന്ന സ്‌റ്റേഡിയം കണവെന്‍ഷന്‍ സെന്ററാക്കിയാല്‍ സംസ്ഥാനത്തിന്റെ ബിസിനസ് രംഗത്തും ടൂറിസം രംഗത്തും വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. ജനങ്ങള്‍ക്ക് വേണ്ടതെല്ലാം എല്ലാം ഒരു മേല്‍ക്കൂരകയ്ക്ക് കീഴില്‍ ലഭ്യമാക്കാനും കഴിയുമെന്നും വ്യവസായ വകുപ്പ് പറയുന്നു.
ഇതുവരെ വലിയ കായിക പരിപാടികള്‍ക്കൊന്നും സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചിട്ടില്ലെങ്കിലും അടുത്ത വര്‍ഷം കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ പ്രധാന വേദികളിലൊന്നാകേണ്ടതാണ് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം.
കേരള പൊലീസിലെ ആദ്യ ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്ന എന്‍.ചന്ദ്രശേഖരന്‍ നായരുടെ പേരില്‍ 1956ല്‍ സ്ഥാപിച്ചതാണ് സ്‌റ്റേഡിയം. ചാരിറ്റബിള്‍ ആക്ട് പ്രകാരം കേരള പൊലീസ് സര്‍വീസ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പേരിലാണ് സ്‌റ്റേഡിയം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications