ആട് ആന്റണിയുടെ ഭാര്യയും കുഞ്ഞും ജയിലില്‍

പെരുമ്പാവൂര്‍ സ്വദേശിനിയായ ശ്രീകല ആട് ആന്റണിയുടെ പതിനേഴ് ഭാര്യമാരില്‍ ഒരാളാണ്. അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയായിരുന്ന ശ്രീകലയെ കാണാന്‍ ഇതുവരെ ബന്ധുക്കളാരും എത്തിയിട്ടില്ല. ശ്രീകല അറസ്റ്റിലായതിന് ശേഷം ആട് ആന്റണി ഒരു തവണ ഇവരെ വിളിച്ചിരുന്നു. എന്നാല്‍ എവിടെ നിന്നാണ് ഇയാള്‍ വിളിച്ചതെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. പ്രസവ വിവരമറിയുന്ന ആട് ആന്റണി ശ്രീകലയെ കാണാനോ വിളിക്കാനോ ശ്രമിച്ചാല്‍ പിടികൂടാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ആന്റണിയുടെ ഒളിത്താവളത്തില്‍ നിന്നാണ് ശ്രീകലയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications