ആട് ആന്റണിയുടെ വീഡിയോ പുറത്തുവിടും

ആട് ആന്റണിയെ പിടികൂടുന്നതിനായി കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംയുക്ത ടീം രൂപീകരിക്കും. ഇതിനായി പരവൂര്‍ സിഐ ജവഹര്‍ ജനാര്‍ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെന്നൈയിലേക്ക് യാത്രതിരിച്ചു. ഇവര്‍ വീഡിയോ ദൃശ്യങ്ങളും ഒപ്പം കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്.
ആട് ആന്റണിയ്ക്കായി ചെന്നൈ, കൊടൈയ്ക്കനാല്‍, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തി. ഇയാള്‍ കാസര്‍കോട് ഭാഗത്ത് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടേയും പൊലീസ് സംഘം ഇവിടേയും എത്തി തിരച്ചില്‍ നടത്തി. സംയുക്ത ടീം രൂപീകരിക്കുന്നതോടെ അന്വേഷണം കുറേക്കൂടി കാര്യക്ഷമമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പാരിപ്പള്ളിമടത്തറ റോഡില്‍ കുളമടയ്ക്ക് സമീപം വച്ചാണ് പൊലീസ് ഡ്രൈവറായ മണിയന്‍ പിള്ളയെ ഇയാള്‍ കുത്തിക്കൊന്നത്. വേളമാനൂരില്‍ വാഹന പരിശോധന കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ കുളമട ജങ്ഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മാരുതി വാന്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പൊലീസ് സംഘം വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുതത്തു. വാനില്‍ നിന്നിറക്കി ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പ്രതി എഎസ്‌ഐയെ കുത്തി. ഇതു കണ്ട് ഓടിയെത്തിയെത്തിയ ്രൈഡവര്‍ മണിയന്‍പിള്ളയെയും കുത്തിയ ശേഷം ഇയാള്‍ വാനില്‍ രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ െ്രെഡവര്‍ മണിയന്‍പിള്ള (49) മരിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications