ബാംഗ്ലൂരിനെ വട്ടംകറക്കിയ സമരം തീര്‍ന്നു

  • Written By:
Subscribe to Oneindia Malayalam
BMTC Bus
ബാംഗ്ലൂര്‍: മുപ്പതുശതമാനം വേതനവര്‍ധനയുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചു കര്‍ണാടക ആര്‍ടിസി, ബാംഗ്ലൂര്‍ മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി) തൊഴിലാളികള്‍ നടത്തിയ സമരം പിന്‍വലിച്ചു. സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 33000ത്തോളം വരുന്ന താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, വേതനവര്‍ദ്ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ആരംഭിച്ചത്.

നാലു വര്‍ഷത്തിനകം 250 കോടി രൂപയുടെ അധികബാധ്യതയുണ്ടാക്കുന്ന കരാറിനാണ് തൊഴിലാളി സംഘടനകളുമായി ധാരണയായതെന്ന് ഗതാഗത മന്ത്രി ആര്‍. അശോക പറഞ്ഞു.

സര്‍ക്കാരുമായി യൂണിയന്‍ ഭാരവാഹികള്‍ നടത്തിയ ആദ്യചര്‍ച്ച പൊളിഞ്ഞതോടെ, സമരത്തിലേര്‍പ്പെട്ടിരുന്ന 3000 ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സമരം രണ്ടാം ദിനം പിന്നിട്ടതോടെ സംസ്ഥാനത്തു ജനജീവിതം താറുമാറായ നിലയിലായിരുന്നു. ദീര്‍ഘദൂരസര്‍വീസുകളടക്കം തടസപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ യൂണിയനുകളുടെ ആവശ്യം അംഗീകരിയ്ക്കാന്‍ സര്‍ക്കാര്‍ തയാറാവുകയായിരുന്നു. സമരത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ പിന്‍വലിയ്ക്കാനും ധാരണായിട്ടുണ്ട്.

ആറായിരം ബി എം ടി.സി ബസുകളിലും എണ്ണായിരം കെ. എസ്. ആര്‍.ടി. സി ബസുകളിലും പണിയെടുക്കുന്ന ഒന്നേകാല്‍ ലക്ഷം ജീവനക്കാരാണ് സമരത്തില്‍ പങ്കെടുത്തത്. പതിനാലുവര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ബാംഗ്‌ളൂരില്‍ ബസ് സമരമുണ്ടാകുന്നത്.

English summary
With Bangaloreans and people in the other parts of Karnataka flummoxed with the bus strike called by the KSRTC and the BMTC, the woes will end soon as the strike was called off after the government agreed to consider the 30 per cent pay hike demand.
Please Wait while comments are loading...