വിവാദസിനിമയിലെ നടി സംവിധായകനെതിരെ
വാഷിങ്ടണ്‍: പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ചതിന്റെ പേരില്‍ വിവാദത്തിലായ 'ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്' എന്ന സിനിമയില്‍ അഭിനയിച്ച നടി സിന്‍ഡി ലീ ഗാര്‍സിയ കോടതിയിലേയ്ക്ക്. ചിത്രത്തിന്റെ സംവിധായകനെതിരെയാണ് നടി ലോസ് ആഞ്ചലസിലെ സുപ്പീരിയര്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
തനിക്ക് നല്‍കിയ തിരക്കഥയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്യമോ മതത്തെ മോശമാക്കുന്ന കാര്യങ്ങളോ ഉണ്ടായിരുന്നില്ല. ചിത്രത്തിലെ ഇപ്പോള്‍ വിവാദമായിരിക്കുന്ന രംഗങ്ങള്‍ തന്റെ ഡ്യൂപ്പിനെ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ രംഗങ്ങള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ശേഷം തനിക്ക് വധഭീഷണിയുണ്ട്. ഇതിനാല്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് യുട്യൂബിനോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ ഇതിന് തയ്യാറായിട്ടില്ലെന്നും ഗാര്‍സിയ പരാതിയില്‍ പറയുന്നു.
സിനിമയില്‍ അഭിനയിച്ചത് മൂലം തന്റെ പ്രശസ്തിയ്ക്ക് കളങ്കം വരുത്തി. സംവിധായകനെതിരെ വഞ്ചനയ്ക്കും മാനസിക പീഡനത്തിനും കേസെടുക്കണമെന്നും നടി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications