മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസ് അട്ടിമറിയ്ക്കുന്നു?

വനംവന്യജീവി നിയമപ്രകാരം വനംവകുപ്പ് ലാലിനെതിരേ കേസെടുത്ത് എഫ്ഐആര്‍. കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടി ഉണ്ടാകാത്തതാണ് ഇങ്ങനെയൊരു ആരോപണത്തിന് വഴിമരുന്നിട്ടിരിയ്ക്കുന്നത്. മോഹന്‍ലാലിന് അനുകൂലമായി മന്ത്രി ഗണേഷ്കുമാര് നിലപാടു സ്വീകരിച്ചതാണ് അന്വേഷണം എങ്ങുമെത്താതിരിക്കാന്‍ കാരണമെന്നും ആരോപണമുയരുന്നുണ്ട്.
2011 ജൂലൈ 15ന് ആദായനികുതി ഉദ്യോഗസ്ഥര്‍ ലാലിന്റെ എറണാകുളം തേവരയിലെ വിദ്യാവിഹാര്‍ റോഡിലെ വിസ്മയ ഹൗസില്‍ റെയ്ഡ് നടത്തിയപ്പോഴാണു ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. വനംവകുപ്പിന്റെ പരിധിയില്‍പെട്ട വിഷയമായതിനാല്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ കേസെടുത്തില്ല. എന്നാല്‍, വനംവകുപ്പ് ലാലിന്റെ വീട്ടില്‍ പരിശോധന നടത്താനോ കേസെടുക്കാനോ തുനിഞ്ഞതുമില്ല.
ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 21ന് മലയാറ്റൂര്‍ ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ മഹസര്‍ തയാറാക്കിയെങ്കിലും കഴിഞ്ഞ ജൂണ്‍ 12നാണു എഫ്.ഐ.ആര്. സമര്‍പ്പിച്ചത്. പരിശോധനകള്‍ നടത്തി കണ്ടെടുത്തത് ആനക്കൊമ്പാണെന്ന് ഉദ്യോസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. 1986ലെ കൈവശ സര്‍ട്ടിഫിക്കറ്റാണ് മോഹന്‍ലാലിനുവേണ്ടി ഹാജരാക്കിയത്. വനം വസ്തുക്കള്‍ കൈവശമുള്ളവര്‍ക്കു ലൈസന്‍സ് സ്വന്തമാക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും മോഹന്‍ലാല്‍ അതിനു ശ്രമിച്ചിരുന്നില്ലെന്നും പറയപ്പെടുന്നു.
ആനക്കൊമ്പ് കസ്റ്റഡിയിലെടുക്കാനോ കോടതിയില്‍ ഹാജരാക്കാനോ വനംവകുപ്പ് തയാറാകാത്തതും സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ മോളിക്കുലാര്‍ ബയോളജി, മണ്ണുത്തിയിലെ വൈല്‍ഡ്ലൈഫ് ലബോറട്ടറി, തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി എന്നിവിടങ്ങളിലാണ് ഇവ പരിശോധനയ്ക്ക് അയയ്ക്കേണ്ടതെങ്കിലും അതിനും അവര്‍ തയാറായില്ല.
ഇതിനിടെ മോഹന്‍ലാലിനെ രക്ഷിക്കാന്‍ വനം വന്യജീവി നിയമം ഭേദഗതി ചെയ്യുകയെന്ന ലക്ഷ്യത്തോടെ, വനവുമായി ബന്ധപ്പെട്ട സാധനങ്ങള്‍ കൈവശംവയ്ക്കുന്നവര്‍ക്ക് അതു സ്വയം പ്രഖ്യാപിക്കാന്‍ സമയം അനുവദിക്കണമെന്നു കാണിച്ചു വനംമന്ത്രിയുടെ ഓഫീസില്‍നിന്നു കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനു കത്തെഴുതി. എന്നാലിത് അംഗീകരിയ്ക്കാന്‍ കേന്ദ്രം തയാറായില്ല. ഇതോടെ ഈ നീക്കവും പാളി.
തുടര്‍ന്നാണ് ജൂണ്‍ 12നു മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി പെരുമ്പാവൂര്‍ കോടതിയില്‍ എഫ്.ഐ.ആര്. സമര്‍പ്പിച്ചത്. തൃശൂര്‍ കുട്ടനല്ലൂര്‍ ഹൗസിംഗ് കോളനി ഹില്‍ ഗാര്‍ഡനില്‍ താമസിക്കുന്ന പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ 'നയന'ത്തില്‍ കെ. കൃഷ്ണകുമാര്‍ എന്നിവരാണു രണ്ടും മൂന്നും പ്രതികള്‍.
ജാമ്യമില്ലാ കുറ്റമാണെങ്കിലും ലാലിനെ ചോദ്യം ചെയ്യുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മന്ത്രിയുടെ വിശ്വസ്തനാണ് കേസ് അന്വേഷിക്കുന്ന ഡി.എഫ്.ഒയെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications