കടുവാ സങ്കേതം: മാറ്റം ആവാമെന്ന് കോടതി

പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ ശബരിമലയില്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ തിങ്കളാഴ്ച സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കേസില്‍ കക്ഷി ചേരാന്‍ അയ്യപ്പ സേവാസമാജത്തിന് കോടതി ബുധനാഴ്ച അനുമതി നല്‍കി. മാര്‍ഗരേഖകള്‍ സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് കോടതി നിരീക്ഷിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖ വിപുലമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാര്‍ഗ്ഗരേഖയില്‍ ആവശ്യമായ മാ്റ്റങ്ങള്‍ വരുത്താമെന്ന് അതില്‍ പറയുന്നുണ്ട്. കടുവാസങ്കേതങ്ങളുടെ പദ്ധതികള്‍ തയ്യാറാക്കുന്നതും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വേര്‍തിരിയ്ക്കുന്നതും സംസ്ഥാന സര്‍ക്കാരുകളാണെന്ന കാര്യവും കോടതി ഓര്‍മ്മിപ്പിച്ചു.
രാജ്യത്തെ കടുവാ സങ്കേതങ്ങളില്‍ വിനോദ സഞ്ചാരവും തീര്‍ഥാടനവും നിയന്ത്രിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ തമിഴ്‌നാടും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇത് നടപ്പിലാക്കിയാല്‍ വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കാണിച്ച് തമിഴ്‌നാട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.












Click it and Unblock the Notifications