കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നസീര്‍ അഹമ്മദ് വധം: അന്വേഷണം അവസാനഘട്ടത്തില്‍

  • By ഷിബു ടി ജോസഫ്‌
Google Oneindia Malayalam News

Naseer Ahammed
മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി പി പി നസീര്‍ അഹമ്മദ് വധക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തില്‍. രാസപരിശോധനാഫലവും സൈബര്‍ സെല്‍ വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടും ലഭിച്ച ശേഷം കുറ്റപത്രം സമര്‍പ്പിക്കാനാവുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

നസീര്‍ അഹമ്മദിന്റെയും യുവതിയുടെയും മുഖ്യപ്രതി ഹിഷാമിന്റെയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരെ ഇതിനകം പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം നസീറിനെ കൊലപ്പെടുത്താന്‍ ജാക്കി ലിവര്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന സൂചന. എന്നാല്‍ ജാക്കിലിവര്‍ കഴിഞ്ഞ ദിവസം ഒന്നാം പ്രതി ഹിഷാമിന്റെ എരഞ്ഞിപ്പാലത്തെ കടയുടെ പരിസരത്ത് കണ്ടെത്തിയതായി വാര്‍ത്ത പ്രചരിച്ചിരുന്നു.

യുവതി തന്നില്‍ നിന്ന് പിരിയുന്നതിന്റെ കാരണക്കാരനായ നസീറിനെ കൊലപ്പെടുത്തിയതാണെന്ന മൊഴി ഹിഷാം ആവര്‍ത്തിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ എട്ടുപ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹിഷാമിന് യുവതിയുമായി നേരത്തെ ഉണ്ടായിരുന്ന മാനസികബന്ധമാണ് നസീറിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. മറ്റുളള സംശയങ്ങളെക്കുറിച്ച് അന്വേഷിച്ചുവെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

കൊല്ലപ്പെട്ട നസീര്‍ അഹമ്മദും ഹിഷാമും ഹില്‍വ്യു കോളനിയിലെ യുവതിയുടെ വീട്ടിലെത്താറുണ്ടായിരുന്നതായി കോളനിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മൊഴിനല്‍കിയിരുന്നു. കൊലനടന്ന രാത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സെക്യൂരിറ്റി ജീവനക്കാരനെ വീണ്ടും ചോദ്യം ചെയ്യുമെന്നും അറിയുന്നു.

നസീര്‍ അഹമ്മദിന്റെ കൊലപാതക കേസില്‍ ചേവായൂര്‍ ഹില്‍വ്യൂ കോളനിയിലെ യുവതിയെയും പ്രതി ചേര്‍ത്തേക്കുമെന്ന് സൂചനയുണ്ടായിരുന്നു. നസീര്‍ കൊല്ലപ്പെട്ടത് ഈ യുവതിയുടെ വീട് സന്ദര്‍ശിച്ച് പുറത്തിറങ്ങുമ്പോഴാണെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഇവരെയും പ്രതി ചേര്‍ക്കുന്നതിന് പൊലീസ് ആലോചിച്ചത്.

നസീര്‍ അഹമ്മദുമായി ബന്ധം തുടരുന്നതിനിടയില്‍ തന്നെ ഒന്നാം പ്രതി വി പി ഹിഷാം തന്നില്‍ നിന്ന് ആഭരണങ്ങള്‍ ഉള്‍പ്പടെ പത്തുലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. കൊല്ലപ്പെട്ട നസീറിന്റെ മൊബൈല്‍ ഫോണിലെ കോള്‍ലിസ്റ്റ് പ്രകാരം അവസാനമായി വന്ന കോള്‍ യുവതിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതിനോടകം മൂന്നുതവണ യുവതിയെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അധ്യാപികയായ യുവതിയുടെ ഗള്‍ഫിലുള്ള ഭത്താവിനെയും നാട്ടിലെത്തിച്ച് ചോദ്യം ചെയ്തിട്ടുണ്ട്. കൂടാതെ യുവതിയുടെ പിതാവ്, കൊണ്ടോട്ടിക്കടുത്ത പുളിക്കലിലെ വാഹന ബ്രോക്കര്‍ എന്നിവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

English summary
PP Naseer Ahammed Murder Case in final stage, The newly-elected secretary of Malabar Chamber of Commerce (MCC) and prominent businessman, was found dead on roadside at Pachakkil near Malapparamba in Kozhikode on Saturday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X