ഹരിയാനയില്‍ ഒരു മാസത്തിനിടെ 19ാമത്തെ പീഡനം
ചണ്ഡീഗഡ്: രാജ്യത്തിന് അപമാനമായി ഹരിയാനയില്‍ നിന്ന് വീണ്ടും കൂട്ടമാനഭംഗത്തിന്റെ വാര്‍ത്തകള്‍. ആറുവയസുകാരി കൂട്ടമാനഭംഗത്തിനിരയായതാണ് പുതിയ സംഭവം. സംസ്ഥാനത്തെ മുന്നോക്ക മേഖലയായ ഗുഡ്ഗാവിലാണു സംഭവം. ചോക്ക്‌ലേറ്റ് കാട്ടി കുട്ടിയെ പ്രലോഭിപ്പിച്ചുകൊണ്ടുപോയി മൂന്നംഗസംഘം കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. ഇവരില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടു പേര്‍ ഒളിവിലാണ്.
ഇതോടെ ഹരിയാനയില്‍ ഒരു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 19-ാമത്തെ മാനഭംഗ കേസാണിത്. ജിന്ദ്, ഹരിയാന മേഖലകളില്‍ ദലിത് പെണ്‍കുട്ടികള്‍ക്കു നേരെ പീഡനം തുടര്‍ക്കഥയായതോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരിന്നു. സര്‍ക്കാരിന്റെ മുഖം രക്ഷിയ്ക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു സോണിയയുടെ സന്ദര്‍ശനം എന്നാല്‍ അതിനു ശേഷം ഇത്തരം സംഭവങ്ങള്‍ തുടരുകയാണ്. സോണിയ വന്നു പോയതിന് ശേഷം എട്ടോളം സ്ത്രീ പീഡനങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്.
പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച സോണിയ ഗാന്ധി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും പാലിക്കാന്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications