ബോംബാക്രമണം:പാക്കിസ്ഥാനില്‍ 16 മരണം

പാക്കിസ്ഥാന്റെ വടക്കു കിഴക്കന്‍ ഭാഗത്തുളള, താലിബാല്‍ ആധിപത്യമുള്ള ദാര ആദം ഖേല്‍ പ്രദേശത്താണ് ബോംബാക്രമണം ഉണ്ടായിരിക്കുന്നത്. പ്രദേശത്തെ സര്‍ക്കാര്‍ അനുകൂല സൈനിക സങ്കേതം സ്ഥിതി ചെയ്യുന്നിടത്തേക്ക് സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച വാഹനവുമായി ചവേര്‍ ഇരച്ചു കയറുകയാണ് ഉണ്ടായത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ബോംബാക്രമണത്തില്‍ പരിക്കേറ്റവരെ പെഷവാറിലെ ലേഡി റീഡിങ് ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണ സംഖ്യ ഇനിയും ഉയരാന്‍ ഇയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ചാവേറാക്രമണത്തില്‍ പ്രദേശത്തുള്ള നിരവധി കടകളും എട്ടോളം കാറുകളും പൂര്‍ണ്ണമായി കത്തി നശിച്ചു എന്നാണ് പാക് അധികൃതരില്‍ നിന്നും ലഭിച്ചിരിക്കുന്ന വിവരം.
ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതു വരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ പ്രവര്‍ത്തകര്‍ക്ക് ശക്തമായ സ്വാധീനം ഉള്ള പ്രദേശം ആണ് ആക്രമണം ഉണ്ടായിരിക്കുന്ന ദാര ആദം ഖേല്‍ മേഖല.
അതുകൊണ്ട് തന്നെ താലിബാന്‍ പ്രവര്‍കരെ തുരത്താന്‍ പാക് സര്‍ക്കാറിന്റെ ഭാഗത്ത് ഈ പ്രദേശം കേന്ദ്രീകരിച്ച് ശക്തമായ പ്രവര്‍ത്തനം നടക്കുന്നുമുണ്ട്.












Click it and Unblock the Notifications