വിക്രം പണ്ഡിറ്റ് സിറ്റി ഗ്രൂപ്പിന്റെ പടിയിറങ്ങി

അപ്രതീക്ഷിത്മായ രാജിയെ തുടര്‍ന്ന് ബാങ്കിന്റെ യൂറോപ്പ്, പശ്ചിമേഷ്യാ തലവന്‍ മൈക്കിള്‍ എല്‍. കോര്‍ബാറ്റ് പുതിയ സി.ഇ.ഒയായി നിയമിച്ചു. ഏറെ നാളായി വിക്രം പണ്ഡിറ്റും ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡും തമ്മില്‍ സ്വരചേര്‍ച്ചയിലല്ലായിരുന്നു. ബോര്‍ഡ് ചെയര്‍മാന്‍ മൈക്കിള്‍ ഒനീല്‍ പല തവണ വിക്രമിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ രാജിയുടെ കാരണമെന്തെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബാങ്കിനെ കരകയറ്റുന്ന കാര്യത്തില്‍ വിക്രം പരാജമായിരുന്നുവെന്ന് ചില ബോര്‍ഡ് അംഗങ്ങള്‍ പരാതി ഉയര്‍ത്തിയിരുന്നു. സാങ്കേതികമായി കാര്യമായ അറിവുള്ളയാളാണ് വിക്രമെങ്കിലും ബാങ്കിനെ മുന്നോട്ട് നയിക്കാനുള്ള കാഴ്ച്ചപ്പാട് ഇദ്ദേഹത്തിന് കുറവായിരുന്നുവെന്നാണ് വിമര്‍ശകരുടെ അഭിപ്രായം.
വിക്രം പണ്ഡിറ്റിനോട് അടുപ്പമുള്ള മറ്റ് ചില ഉന്നത ഉദ്യോഗസ്ഥര്‍ കൂടി സിറ്റിഗ്രൂപ്പ് വിട്ടേക്കുമെന്ന് സൂചനയുണ്ട്. 2012ന്റെ മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച ഫലം പുറത്തുവിട്ടതിന്റെ തൊട്ടടുത്ത ദിവസം ഉണ്ടായ രാജി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
2007 ഡിസംബര്‍ മാസത്തിലാണ് ലോകത്തേറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ സിറ്റി ഗ്രൂപ്പിന്റെ സിഇഒയായി വിക്രം പണ്ഡിറ്റ് ചുമതലയേറ്റത്. ഔഷധ വ്യാപാരിയുടെ മകനായ വിക്രം പണ്ഡിറ്റ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഉപരി പഠനത്തിനായാണ് അമേരിക്കയിലെത്തുന്നത്.
പണ്ഡിറ്റിന്റെ സിറ്റിഗ്രൂപ്പ് ബാങ്കിലേക്കുള്ള കടന്നുവരവും അതിന്റെ സിഇഒയായുള്ള സ്ഥാനലബ്ധിയും വളരെപ്പെട്ടെന്നായിരുന്നു. സിറ്റിയില്‍ ചേരും മുന്‌പെ ഓഹരി നിക്ഷേപക വാണിജ്യ സ്ഥാപനമായിരുന്ന മോര്‍ഗന്‍ സ്റ്റാന്‍ലി എന്ന കന്പനിയുടെ നേതൃസ്ഥാനത്തായിരുന്നു. 2006ല്‍ മോര്‍ഗന്‍ ഉപേക്ഷിച്ച് പണ്ഡിറ്റ് സ്വന്തമായി ഓള്‍ഡ് ലൈന്‍ ക്യാപിറ്റല്‍ എന്ന സ്ഥാപനം രൂപീകരിച്ചു. കഴിഞ്ഞ 2007എപ്രിലില്‍ സിറ്റി ഗ്രൂപ്പ് ഈ സ്ഥാപനം സ്വന്തമാക്കിയതോടെയാണ് പണ്ഡിറ്റ് സിറ്റി ഗ്രൂപ്പില്‍ എത്തിയത്.
സാന്പത്തിക മാന്ദ്യത്തിലകപ്പെട്ട് തകര്‍ച്ച നേരിട്ട കാലത്താണ് വിക്രം സിറ്റിയുടെ തലപ്പെത്തിയത്. സാന്പത്തിക തകര്‍ച്ചയില്‍ നിന്ന് ബാങ്കിനെ ഒരു പരിധി വരെ രക്ഷപ്പെടുത്താനും വിക്രം പണ്ഡിറ്റിന് സാധിച്ചിരുന്നു.












Click it and Unblock the Notifications