Get Updates
Get notified of breaking news, exclusive insights, and must-see stories!

കേജ്രിവാളിനെ ഭീഷണിപ്പെടുത്തിയില്ല: ഖുര്‍ഷിദ്

Salman Khurshid
ദില്ലി: അരവിന്ദ് കെജ്രിവാളിനെതിരായ തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്.

ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ പ്രവര്‍ത്തകന്‍ അവരിന്ദ് കേജ്രിവാള്‍ തന്റെ മണ്ഡലമായ ഫറൂഖാബാദില്‍ അഴിമതിവിരുദ്ധ പ്രചാരണവുമായി എത്തിയാല്‍ തിരിച്ചുപോകില്ലെന്ന് കേന്ദ്രനിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഭീഷണി മുഴക്കിയിരുന്നു. തനിക്കെതിരെ കെജ്രിവാള്‍ ഉയര്‍ത്തിയ ആരോപണങ്ങളെ 'പേനയ്ക്കുപകരം രക്തംകൊണ്ട്' നേരിടുമെന്നും ഖുര്‍ഷിദ് പറഞ്ഞിരുന്നു.

എന്നാല്‍ ആരോപണങ്ങളോടു താനും വോട്ടര്‍മാരും പോരാടുമെന്നാണു ഉദ്ദേശിച്ചതെന്നും വാക്കുകളെ തെറ്റായി വാഖ്യാനിച്ചെന്നും വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഖുര്‍ഷിദ് വിശദീകരിച്ചു.

ഉത്തര്‍പ്രദേശില്‍ ഖുര്‍ഷിദും ഭാര്യ ലൂയിസും നടത്തുന്ന ട്രസ്റ്റ് സര്‍ക്കാര്‍ഫണ്ട് വെട്ടിച്ചുവെന്ന് കെജ്രിവാള്‍ ആരോപിച്ചിരുന്നു.ഖുര്‍ഷിദിന്റെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന പ്രതിഷേധം ഫറൂഖാബാദിലേക്ക് നീട്ടുമെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചു. ഇതാണ് ഖുര്‍ഷിദിനെ പ്രകോപിപ്പിച്ചത്.

കെജ്രിവാളിന് മറുപടി നല്‍കാനെന്ന പേരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെ ഖുര്‍ഷിദ് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയിരുന്നു. ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇടയ്ക്ക് ഇറങ്ങിപ്പോകാനും ശ്രമിച്ചു. തുടര്‍ന്ന് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചുവെന്ന ആരോപണവുമായി ഖുര്‍ഷിദ് രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+