Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്കിലൂടെ മുലപ്പാലും വില്‍പനയ്ക്ക്

Breast Feeding
ലണ്ടന്‍: ഫേസ്ബുക്കിലൂടെയുള്ള മുലപ്പാല്‍ കച്ചവടം കൊഴുക്കുന്നതായി റിപ്പോര്‍ട്ട്. യുഎസിലെയും ബ്രിട്ടിനിലെയും അമ്മാര്‍ സ്വന്തം കുഞ്ഞുങ്ങള്‍കുടിച്ചിട്ട് മിച്ചം വരുന്ന പാല്‍ വില്‍ക്കാന്‍ വഴി കണ്ടെത്തിയിരിക്കുന്നത് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെയാണ്. എളുപ്പത്തില്‍ പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണീ വില്‍പനയെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ യാതൊരു നിയന്ത്രണവുമില്ലാതെ നടക്കുന്ന മുലപ്പാല്‍ കച്ചവടം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിയ്ക്കുന്നത്.

മുലപ്പാല്‍ കച്ചവടത്തിന് മാത്രമായി ഫേസ്ബുക്കില്‍ ഒട്ടേറെ കൂട്ടായ്മകളും സജീവമാണ്. ആവശ്യക്കാരെ എളുപ്പത്തില്‍ കണ്ടെത്താമെന്നതാണ് ഈ വഴി തിരഞ്ഞെടുക്കാന്‍ അമ്മമാരെ പ്രേരിപ്പിയ്ക്കുന്നത്.

ചില വെബ്‌സൈറ്റുകളും മുലപ്പാല്‍ കച്ചവടത്തിനായി രംഗത്തുണ്ട്. ആരോഗ്യമുള്ള അമ്മമാരുടെ പാല്‍ വില്‍പനയ്‌ക്കെന്നാണ് ഇവരുടെ പരസ്യം തന്നെ. പുകവലിയ്ക്കാത്തവരും മദ്യപിയ്ക്കാത്തവരുമാണ് തങ്ങള്‍ക്കൊപ്പമുള്ളതെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.

പേര് രജിസ്റ്റര്‍ ചെയ്ത് നില്‍ക്കുന്ന അമ്മാരില്‍ നിന്നും ആവശ്യക്കാര്‍ക്ക് പാല്‍ ചൂടാടെയോ തണുപ്പിച്ചോ ലഭിയ്ക്കുമെന്നും കമ്പനി പറയുന്നു. ബ്രിട്ടണില്‍ ഔണ്‍സിന് ഒരു പൗണ്ടും യു.എസില്‍ ഔണ്‍സിന് രണ്ട് ഡോളറുമാണ് വിലയിട്ടിരിക്കുന്നത്..

മുലപ്പാല്‍ വില്‍പനയ്ക്ക് നിയമപരമായ ചില ചട്ടങ്ങളുണ്ട്. അംഗീകൃത മില്‍ക്ക് ബാങ്കുകള്‍ വഴി മാത്രമാണ് മുലപ്പാല്‍ ദാനം ചെയ്യുകയോ സ്വീകരിയ്ക്കുകയോ ചെയ്യാവൂ. മുലയൂട്ടാന്‍ കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇവിടെ പാല്‍ സൂക്ഷിയ്ക്കുന്നത്. യഥേഷം പാല്‍ നല്‍കാന്‍ കഴിവുള്ളവരില്‍ നിന്ന് മാത്രമേ മില്‍ക്ക് ബാങ്കുകള്‍ പാല്‍ ശേഖരിയ്ക്കാറുമുള്ളൂ. ഫേസ്ബുക്ക് പോലുള്ള സൈറ്റുകളിലൂടെ പാല്‍ വില്‍ക്കുന്നതിനെതിരെ ഡോക്ടര്‍മാരും മറ്റും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+