കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് വിമാനം റാഞ്ചാന്‍ ശ്രമമെന്ന്

  • By Ajith Babu
Google Oneindia Malayalam News

Air India
തിരുവനന്തപുരം: അബുദാബിയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ പൈലറ്റിനെ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. അബുദബി കൊച്ചി എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കിയതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ വിമാനത്തിനകത്തിനുള്ളില്‍ നടത്തിയ പ്രതിഷേധമാണ് നാടകീയരംഗങ്ങള്‍ക്ക് വഴിയൊരുക്കിയത്.

ഡ്യൂട്ടി സമയം കഴിഞ്ഞുവെന്ന് പറഞ്ഞു പോകാനൊരുങ്ങിയ വനിത പൈലറ്റിനെ യാത്രക്കാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് വിമാനം റാഞ്ചാന്‍ ശ്രമം നടന്നെന്ന് പൈലറ്റ് സന്ദേശമയച്ചതോടെ പൊലീസ് വിമാനം വളയുകയും യാത്രക്കാര െഅറസ്റ്റ് ചെയ്യാന്‍ ശ്രമം നടത്തുകയും ചെയ്തു.

കനത്ത മഴയെ തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഇറങ്ങേണ്ട അബുദാബി-കൊച്ചി എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടത്. കാലാവസ്ഥ മെച്ചപ്പെട്ടുകഴിയുമ്പോള്‍ വിമാനം തിരികെ കൊച്ചിയിലേക്ക് തിരിക്കുമെന്നായിരുന്നു അധികൃതര്‍ യാത്രക്കാരോട് പറഞ്ഞിരുന്നത്.

എന്നാല്‍ തിരുവനന്തപുരത്തെത്തിയതോടെ അധികൃതര്‍ നിലപാട് മാറ്റി. സ്വന്തം ചെലവില്‍ കൊച്ചിയിലേക്ക് പോകണമെന്ന്‌ ആവശ്യപ്പെട്ടതോടെ യാത്രക്കാര്‍ ബഹളംവെയ്ക്കാനും തുടങ്ങി. അതേസമയം കോക്പിറ്റില്‍ കയറിയിട്ടില്ലെന്നും പൈലറ്റിനെ തടഞ്ഞില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തിരമായി വിമാനത്താവള സുരക്ഷായോഗം ചേര്‍ന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വലിയതുറ പൊലീസും സ്ഥലത്തെത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്രക്കാരില്‍ ചിലരെ മര്‍ദ്ദിച്ചതായും വിവരമുണ്ട്.

ആറര മുതല്‍ 200 ഓളം യാത്രക്കാര്‍ പുറത്തിറങ്ങാനാവാതെ ബുദ്ധിമുട്ടിലാണ്. കുട്ടികളും സ്ത്രീകളും ഗര്‍ഭിണികളും ഉള്‍പ്പെടുന്നവര്‍ വിമാനത്തിലുണ്ട്. വിമാനത്തിലെ ഭക്ഷണവും വെള്ളവും തീര്‍ന്നെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.

അബുദാബിയില്‍ നിന്നും വ്യാഴാഴ്ച രാത്രി 9.55 ന് പുറപ്പെടേണ്ട വിമാനം മൂന്നു മണിക്കൂര്‍ വൈകിയാണ് യാത്രപുറപ്പെട്ടത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്നും സിഗ്നല്‍ ലഭിക്കാത്തതിനാലാണ് യാത്ര വൈകിയതെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.

English summary
High drama ensued at Thiruvananthapuram airport, after the pilot sent hijack message when some passengers tried to forcibly enter the cockpit of the plane.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X