കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിലകന്റെ ഫ്‌ളാറ്റിലെ വസ്തുക്കള്‍ തിട്ടപ്പെടുത്തണം

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: അന്തരിച്ച നടന്‍ തിലകന്റെ ഉടമസ്ഥതയിലുളള ഫ്‌ളാറ്റില്‍ നിന്ന് ഒഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മകള്‍ സോണിയ തിലകന്‍ സമര്‍പ്പിച്ച ഹര്‍ജിയോടൊപ്പമുളള ഉപഹര്‍ജിയില്‍ ഈ മാസം ഇരുപത്തിരണ്ടിന് രണ്ടാം അഡീഷണല്‍ മുന്‍സിഫ് കോടതി ഇടക്കാല വിധി പറയും.

സോണിയ താമസിക്കുന്ന അംബുജവിലാസം റോഡിലെ ഫ്‌ളാറ്റില്‍ സൂക്ഷിച്ചിട്ടുളള 174 പുരസ്‌കാരങ്ങള്‍ക്ക് കൂടാതെ മക്കളായ തങ്ങള്‍ക്ക് വൈകാരികമായി വിലപ്പെട്ട പല വസ്തുക്കളും ഉണെ്ടന്ന് ഷമ്മി തിലകന്റെ അഭിഭാഷകനായ സുരേഷ് വെങ്കിടാചലം വാദിച്ചു. ഇതിനായി തിലകന്റെ എല്ലാ മക്കളുടെയും സാന്നിധ്യത്തില്‍ ഫ്‌ളാറ്റിലെ വസ്തുക്കള്‍ തിട്ടപ്പെടുത്തുന്നതിന് അഡ്വക്കേറ്റ് കമ്മീഷണറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.

തിലകന്റെ ആദ്യ ഭാര്യയും മക്കളും ഫഌറ്റില്‍ പ്രവേശിക്കുന്നതു തടയണമെന്നു സോണിയ തിലകന്റെ അഭിഭാഷകനായ ഫത്തഹുദീന്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ മറ്റുളളവര്‍ ഫഌറ്റില്‍ പ്രവേശിച്ചാല്‍ അതു സോണിയയുടെ സൈ്വര്യ ജീവിതത്തെ ബാധിക്കുമെന്നും അഭിഭാഷകന്‍ വാദിച്ചു.

സോണിയ തിലകനെ ബലമായി ഒഴിപ്പിക്കുകയോ പുരസ്‌കാരങ്ങള്‍ കൈവശപ്പെടുത്തുകയോ ചെയ്യില്ലെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യയും മകളും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. സോണിയയെ ഉപദ്രവിക്കാന്‍ വേണ്ടി മാത്രമാണ് ആദ്യ ഭാര്യയും മക്കളും ഫഌറ്റില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു സോണിയയുടെ അഭിഭാഷകരുടെ വാദം.

English summary
Soniya also filed a petition seeking to appoint an advocate commission to make an inventory of the articles in the flat, including the awards of Thilakan, as Shammi and Shoby had “threatened” to take them away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X