കക്കൂസില്ലെങ്കില്‍ കല്യാണം വേണ്ടെന്ന് മന്ത്രി

രാജസ്ഥാനിലെ കോട്ടയ്്ക്കടുത്ത് ഖജൂരി ഗ്രാമത്തില്‍ വസിയ്ക്കുന്നവരോട് സംസാരിയ്ക്കവേയാണ് മന്ത്രി ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. കേള്‍വിക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. വിവാഹത്തിന് മുന്‍പ് രാഹുവിന്റേയും കേതുവിന്റേയും സ്ഥാനം മാത്രം നോക്കിയാല്‍ പോര. വരന്റെ വീട്ടില്‍ കക്കൂസുണ്ടോ എന്ന കാര്യം കൂടി നിങ്ങള്‍ പരിഗണിക്കണം. കക്കൂസില്ലാത്ത വീട്ടിലെ പയ്യന്‍മാരെ വിവാഹം ചെയ്യരുത്- മന്ത്രി പറഞ്ഞു.
പിന്നീട് കോട്ട ജില്ലയിലെ സാന്‍ഗോഡില്‍ പൊതുസ്ഥലത്തെ മലവിസര്‍ജ്ജനത്തിനെതിരേയുള്ള നിര്‍മല്‍ ഭാരത് യാത്രയുടെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ജയറാം രമേഷ് '' കക്കൂസില്ലെങ്കില്‍ വധുവുമില്ല'' എന്ന മുദ്രാവാക്യവും മുഴക്കി. ഭര്‍തൃ വീട്ടില്‍ കക്കൂസില്ലാത്തതിന്റെ പേരില്‍ വിവാഹത്തിന്റെ മൂന്നാം ദിനം അവിടെ നിന്ന് ഇറങ്ങിപ്പോന്ന അനിത നരെ എന്ന മധ്യപ്രദേശുകാരിയുടെ കഥയും മന്ത്രി വിവരിച്ചു.
ക്ഷേത്രങ്ങള്‍ക്കെതിരെ മന്ത്രി നടത്തിയ പ്രസ്താവന ഹൈന്ദവ സംഘടനകള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. മന്ത്രിയുടെ പല പരിപാടികള്‍ക്കിടെയും ഇവര്‍ കരിങ്കൊടി കാണിയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications