Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യന്റെ ഓഫീസിലെ കൈക്കൂലിക്കാര്‍ ക്യാമറയില്‍

Kerala CM Office
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ജീവനക്കാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. കൈക്കൂലി വാങ്ങിയ സംഭവം പൂഴ്ത്താന്‍ ശ്രമമുണ്ടായെങ്കിലും വിവാദമായതിനെ തുടര്‍ന്ന് ഇരുവരെയും ഓഫീസില്‍നിന്ന് മാറ്റി.

പൊതുഭരണ വകുപ്പില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി നോക്കിയിരുന്ന സുനില്‍കുമാര്‍, കെ രമേശ് എന്നിവര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്. എന്നാല്‍ ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിക്കുകയാണ്. ഓഫിസ് പ്യൂണിനെ ജോലിയില്‍ വീഴ്ചവരുത്തിയതിനും കമ്പ്യൂട്ടര്‍ സെല്ലില്‍ ജോലിചെയ്തിരുന്ന പ്യൂണിനെ സാധാരണ സ്ഥലംമാറ്റത്തിന്റെ ഭാഗമായാണും മാറ്റിയതെന്നാണ് വിശദീകരണം. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുമ്പ് ഏതോ ആവശ്യത്തിന് സെക്രട്ടേറിയറ്റിലെത്തിയ ആളില്‍നിന്ന് ഇവര്‍ പണം വാങ്ങുന്നത് സുരക്ഷാ കാമറയില്‍ കണ്ടെത്തിയെന്നാണ് ആരോപണം. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ശക്തമായ തെളിവായിട്ടും ഇവര്‍ക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി തയാറായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടറിയറ്റ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകരാണ്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്ന ഫയലുകളുടെ നീക്കം ചോര്‍ത്തിക്കൊടുത്താണ് ഇവര്‍ കൈക്കൂലി വാങ്ങിയിരുന്നതെന്ന് പറയപ്പെടുന്നു.
സെക്രട്ടറിയറ്റ് വളപ്പും പരിസരവും നിരീക്ഷിക്കാന്‍ സ്ഥാപിച്ച ക്യാമറയില്‍ പത്തുദിവസം മുമ്പാണ് ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

'സുതാര്യകേരളം' പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് 24 മണിക്കൂറും ക്യാമറാ നിരീക്ഷണത്തിലാക്കിയിരുന്നു. ഈ ദൃശ്യങ്ങള്‍ വെബ്‌സൈറ്റിലും ലഭ്യമാക്കി. എന്നാല്‍, നിരീക്ഷണ ക്യാമറ സംവിധാനം കുറെ ദിവസമായി പ്രവര്‍ത്തിപ്പിക്കുന്നില്ല. നവീകരണ ജോലി നടക്കുന്നതിനാല്‍ ഓഫീസ് ദൃശ്യങ്ങള്‍ ലഭ്യക്കില്ലെന്നാണ് വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+