കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണി മുഴക്കി ലീഗും മാണിയും

  • By Nisha Bose
Google Oneindia Malayalam News

UDF
തിരുവനന്തപുരം: അവഗണന സഹിച്ച് മുന്നണിയില്‍ തുടരാനാകില്ലെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും മുസ്ലീം ലീഗും. യുഡിഎഫ് യോഗത്തിലാണ് ഘടകക്ഷികള്‍ ഭീഷണിയുമായി രംഗത്തെത്തിയത്. കെഎം മാണിയും പികെ കുഞ്ഞാലിക്കുട്ടിയുമാണ് യോഗത്തില്‍ കോണ്‍ഗ്രസിന് നേരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

മുസ്ലീം ലീഗിനെ ഒറ്റപ്പെടുത്തുകയാണെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി പരാതിപ്പെട്ടത്. ലീഗിനെ ഒറ്റപ്പെടുത്തുന്ന രീതി ഇപ്പോഴും തുടരുന്നു. ഇത് വകവച്ചുകൊടുക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീറും യോഗത്തില്‍ അറിയിച്ചു.

ഭൂവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട് തനിക്ക് നേരെയുണ്ടായ വിമര്‍ശനങ്ങളുടെ ചുവടുപിടിച്ചായിരുന്നു മാണിയുടെ പ്രതിഷേധം. കേരള കോണ്‍ഗ്രസിനെ ചെറുതാക്കി കാണിക്കുന്നത് ശരിയല്ല. ഒരു വകുപ്പിന്റെ അധികാരത്തിലും താന്‍ കൈകടത്തിയിട്ടില്ല. അവഗണന സഹിച്ച് മുന്നോട്ട് പോകാനാകില്ലെന്നും മാണി വ്യക്തമാക്കി. സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കാമെന്നും ഒരു ഘട്ടത്തില്‍ മാണിയും കുഞ്ഞാലിക്കുട്ടിയും പറഞ്ഞു

സി.എം.പി നേതാവ് എം.വി.രാഘവനും യോഗത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തി. അതേസമയം കോണ്‍ഗ്രസിനും പരാതികളുണ്ടെന്നായിരുന്നു ഇതിനോട് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പ്രധാനസ്ഥാനങ്ങളെല്ലാം ഘടകകക്ഷികള്‍ സ്വന്തമാക്കി വച്ചിരിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.

English summary

 Muslim League and Kerala Congress Mani group expressed their protest during UDF meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X