കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ള സത്യവാങ്മൂലം: ജയലക്ഷ്മിയ്ക്ക് സമന്‍സ്

  • By Ajith Babu
Google Oneindia Malayalam News

PK Jayalakshmi
മാനന്തവാടി: തിരഞ്ഞെടുപ്പ് കണക്കുകാര്യത്തില്‍ സത്യവാങ്മൂലത്തില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ മന്ത്രി പി.കെ.ജയലക്ഷ്മിക്ക് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചു.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും തെരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകളെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയിലാണ് ഉത്തരവ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 (എ) ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 (ഐ) വകുപ്പുകള്‍ പ്രകാരമാണ് കോടതിയുടെ നടപടി.

സത്യവാങ്മൂലത്തില്‍ ജയലക്ഷ്മി നല്കിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത തെറ്റാണെന്നതാണ് ഒരു ആരോപണം. ബത്തേരി സ്വദേശി ജീവനാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. 2004ല്‍ ഡിഗ്രി പാസ്‌സായതായാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും ജയലക്ഷ്മി ഡിഗ്രി പാസ്‌സായിട്ടില്ലെന്നുമാണ് ജീവന്റെ ആരോപണം. ഇല്ലാത്ത കാര്യം പറഞ്ഞതിനാല്‍ കള്ളസത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്നും ഇതിന് ജയലക്ഷ്മിക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് കേസ്.

ഇതിന് പുറമെ തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്തിരിക്കുന്ന അക്കൗണ്ട്‌സ് ഒഫ് ഇലക്ഷന്‍ എക്‌സ്‌പെന്‍സസിലും ജയലക്ഷ്മി തിരിമറി കാണിച്ചതായും ജീവന്‍ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചിലവായി 3,96,000 രൂപയാണ് ജയലക്ഷ്മി കാണിച്ചിരിക്കുന്നത്. എന്നാല്‍ ഈ സമയം ജയലക്ഷ്മിയുടെ മാനന്തവാടി എസ്ബിഐ അക്കൗണ്ടില്‍ പത്തു ലക്ഷത്തോളം രൂപ വന്നിരുന്നു.

ഈ തുക തിരഞ്ഞെടുപ്പ് ചെലവിനായി ഉപയോഗിച്ചു എന്നും എന്നാല്‍, രേഖാമൂലം കൊടുത്തിരിക്കുന്നത് 3,96,000 രൂപ മാത്രമാണെന്നും ഇതു ഗുരുതരമായ വീഴ്ചയാണെന്നും ജീവന്‍ പരാതിയില്‍ പറയുന്നു. കണക്കിലധികം തുക ചെലവഴിച്ചുവെന്ന് തെളിഞ്ഞാല്‍ ജയലക്ഷ്മിയുടെ എംഎല്‍എ പദവിയെ വരെ ഇതുബാധിച്ചേക്കാം.

English summary
The petitioner alleged that Jayalakshmi had received Rs 10 lakh in her bank prior to the assembly election which was withdrawn from the account between 23 March, 2011 and 13 April, 2011 to be used for the assembly election campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X