കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് ആന്റണി

  • By Ajith Babu
Google Oneindia Malayalam News

AK Antony
പാലക്കാട്: ചാനല്‍ മൈക്കുകള്‍ക്ക് മുന്നില്‍ എന്തും വിളിച്ചു പറയാമെന്ന് ചില നേതാക്കളുടെ വിചാരമെന്ന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി. പറയാന്‍ കൊള്ളരുതാത്തതും പറയരുതാത്തതും ഇത്തരക്കാര്‍ വിളിച്ചു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പലപ്പോഴും വ്യക്തിപരമായ ആക്രമണങ്ങളായി മാറുന്നു. ഇത് കേരളത്തിന്റെ ശൈലിക്ക് യോജിച്ചതല്ല. അത്തരക്കാരില്‍ ചിലര്‍ എന്റെ പാര്‍ട്ടിയിലുമുണ്ട്.

ആരോപണം ഉന്നയിച്ചാലും അതിന് ശേഷം ഒരുമിച്ചിരുന്ന ചായ കുടിക്കുന്ന തരത്തില്‍ ആഴത്തിലുള്ള ബന്ധം വിരുദ്ധ പാര്‍ട്ടികളിലെ നേതാക്കള്‍ ഒരു ദശകം മുമ്പ് വരെ പുലര്‍ത്തിയിരുന്നു എന്നും ഇപ്പോള്‍ അത് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പത്യയശാസ്ത്രപരമായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ തന്നെ പരസ്പര ബഹുമാനം നിലനിര്‍ത്തി വികസനത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ആന്റണി പറഞ്ഞു.

ഒ രാജഗോപാലിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തോട് ഏറ്റവും കൂടുതല്‍ നീതി കാണിച്ച കേന്ദ്രമന്ത്രിയായിരുന്നു ഒ.രാജഗോപാലെന്ന് ആന്റണി അഭിപ്രായപ്പെട്ടു. പനമ്പിള്ളി ഗോവിന്ദമേനോനു ശേഷം കേരളത്തില്‍ റയില്‍വേ വികസനത്തിനായി പ്രായോഗികമായി സംഭാവനകള്‍ നല്‍കിയതു രാജഗോപാലായിരുന്നു. ജനകീയപ്രശ്‌നങ്ങളില്‍ മാനുഷിക സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.

കറ തീര്‍ന്ന അര്‍പ്പണ മനോഭാവമുള്ള, സ്‌നേഹസമ്പന്നനായ നേതാവാണ് അദ്ദേഹം. കാലം ഇത്രയേറെ പിന്നിട്ടിട്ടും അദ്ദേഹത്തിനു മാറ്റമില്ലെന്നും മാറ്റു കൂടിയിട്ടേയുള്ളുവെന്നും ആന്റണി പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ താപനില പഴയനിലയിലേക്കു മടക്കി കൊണ്ടു വരണമെന്ന് ആന്റണി അഭ്യര്‍ഥിച്ചു.

English summary
Union Defence Minister A.K. Antony has bemoaned the increasing incidence of political intolerance among parties and leaders which is vitiating the political atmosphere in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X