കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിദാനകേസ്‌:വിഎസ്‌ ഒന്നാം പ്രതി

  • By Shabnam Aarif
Google Oneindia Malayalam News

VS Achuthanandan
കൊച്ചി: വിവാദമായ ഭൂമിദാന കേസില്‍ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണ പത്രിക നല്‍കി. വിഎസ്‌ തന്റെ ബന്ധുവിന്‌ അനധികൃതമായി ഭൂമി പതിച്ചു നല്‍കി എന്നാണ്‌ കേസ്‌.

അതേസമയം സംഭവം നടന്ന സമയത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസ്‌ ഉള്‍പ്പെടെയുള്ള 3 ഉദ്യോഗസ്ഥരെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടും ഉണ്ട്‌. ലാന്‍ഡ്‌ റവന്യൂ കമ്മീഷ്‌ണര്‍ കെആര്‍ മുരളീധരന്‍, അന്നത്തെ കാസര്‍കോഡ്‌ കലക്ടറായിരുന്ന ആനന്ദ്‌ സിങ്‌ എന്നിവരാണ്‌ കേസില്‍ നിന്നും ഒഴിവാക്കപ്പെട്ട മറ്റു ഉദ്യോഗസ്ഥര്‍.

കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ വിഎസ്‌ നല്‍കിയ ഹര്‍ജിയിലാണ്‌ സര്‍ക്കാറിന്റെ വിശദീകരണം. ഇരുഭാഗത്തിന്റെയും വാദം കേട്ട ജസ്റ്റിസ്‌ എസ്‌എസ്‌ സതീശ്‌ ചന്ദ്രന്‍ കേസിന്റെ വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്‌.

ഇതിനു മുമ്പും എഫ്‌ഐആര്‍ റദ്ദാക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ രണ്ട്‌ ഹര്‍ജികള്‍ ലഭിച്ചതാണ്‌ എന്നും, അതിനാല്‍ ഇതേ ആവശ്യം ഉന്നയിക്കുന്ന വിഎസിന്റെ ഹര്‍ജി തള്ളണം എന്ന്‌ സര്‍ക്കാര്‍ ഉപഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്‌.

ലാന്‍ഡ്‌ റവന്യൂ കമ്മീഷ്‌ണര്‍ കെആര്‍ മുരലീധരന്‍ നല്‍കിയ കുറ്റസമ്മത മൊഴിയില്‍ വിഎസിന്‌ എതിരെ പരാമര്‍ശം ഉണ്ട്‌ എന്നാണ്‌ സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്‌. ഭൂമി നല്‍കാമെന്ന്‌ അനുമതി കുറിപ്പ്‌ നല്‍കിയത്‌ കെആര്‍ മുരളീധരന്‍ ആണ്‌.

English summary
Government has given an explanatory note to the High Court putting the Opposition Leader VS as the first accused in the Kasargod land deal case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X