കസബ് ഹീറോ; മൃതദേഹം ആവശ്യപ്പെട്ടില്ല
മുംബൈ: അജ്മല്‍ കസബിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ കുടുംബം ആവശ്യപ്പെട്ടില്ലെന്നു പാക്കിസ്ഥാന്‍. അവര്‍ ആവശ്യപ്പെട്ടെങ്കില്‍ പാക് നിയമപ്രകാരം ഇതു സാധ്യമാകുമോ എന്ന് ഇന്ത്യയുമായി ചര്‍ച്ച നടത്തിയേനെയെന്ന് പാക് വിദേശകാര്യ വക്താവ് മോസം ഖാന്‍. കസബിനെ തൂക്കിലേറ്റുന്നതായി ഇന്ത്യയുടെ സന്ദേശം ലഭിച്ചുവെന്നും പാക്കിസ്ഥാന്‍ അധികൃതര്‍ വ്യക്തമാക്കി

അതിനിടെ, അജ്മല്‍ കസബിനെ തൂക്കിലേറ്റിയതില്‍ പാക് താലിബാന്‍ നടുക്കം പ്രകടിപ്പിച്ചു. മുംബൈ ഭീകരാക്രണത്തില്‍ പങ്കെടുത്ത കസബിനെ കൊന്നത് തങ്ങള്‍ക്കു വലിയ നഷ്ടമെന്ന് താലിബാന്‍ വക്താവ് ഇഹ്‌സാനുള്ള ഇഹ്‌സാന്‍. കസബ് ഹീറോയെന്നും ആക്രമണം തുടരാന്‍ പ്രചോദനമെന്നും ലഷ്‌കര്‍ ഇ തൊയ്ബ.
കസബിന്റെ ശിക്ഷ നടപ്പാക്കിയതിനെ പാക് ജനതയും മാധ്യമങ്ങളും അവഗണിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കസബിന്റെ വധശിക്ഷയെ അവഗണിയ്ക്കുകയെന്ന തന്ത്രമാണ് പാക് മാധ്യമങ്ങള്‍ നടത്തിയത്. പാക് ടിവി ചാനലുകളിലൊന്നും കസബ് പ്രധാന വാര്‍ത്തയായില്ല. ഗാസയിലെ ഇസ്രേലി ആക്രമണമായിരുന്നു എല്ലാവര്‍ക്കും മുഖ്യ വിഷയം. കസബ് വധം ഇന്ത്യ പാക് ബന്ധത്തെ ബാധിക്കില്ലെന്നാണു പാക് നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം. അജ്മല്‍ കസബിനെ തൂക്കിക്കൊന്നയാള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 5000 രൂപ പ്രതിഫലം നല്‍കിയത്. ജയില്‍ ജീവനക്കാരനാണ് കൃത്യം നിര്‍വ്വഹിച്ചത്. ഇയാളുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കസബിനെയാണ് തൂക്കിലേറ്റേണ്ടതെന്ന് ഇയാളെയും മുന്‍കൂട്ടി അറിയിച്ചിരുന്നില്ല.
അതേസമയം, കസബിന്റെ ജന്മനാട് ഫരീദ് കോട്ട് രക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ലാഹോറില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഇവിടെ മാധ്യമപ്രവര്‍ത്തകരെ വിലക്കിയിരിക്കുകയാണ്. അതേസമയം ശിക്ഷയെക്കുറിച്ച് അമ്മയെ അറിയിക്കണമെന്നു കസബ് കഴിഞ്ഞദിവസം അപേക്ഷിച്ചിരുന്നു. ഇതുപ്രകാരം കഴിഞ്ഞദിവസം ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി കസബിന്റെ അമ്മ നൂറി ലീക്ക് കൊറിയര്‍ വഴി ശിക്ഷ നടപ്പാക്കുന്നതു സംബന്ധിച്ച് സന്ദേശമയച്ചിരുന്നു.












Click it and Unblock the Notifications