കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ കളിക്കരുതേ..കോണ്‍ഗ്രസ് പ്രാര്‍ഥിക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: അടുത്തയാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ തുടങ്ങുന്ന ഇംഗ്ലണ്ടുമായുള്ള മൂന്നാം ടെസ്റ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തിരിച്ചുവരുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് അവര്‍ പ്രതീക്ഷിയ്ക്കുന്നത്.

Sachin

എന്നാല്‍ മൂന്നാം ടെസ്റ്റില്‍ സച്ചിന്‍ കളിയ്ക്കരുതെന്ന് പ്രാര്‍ഥിയ്ക്കുന്നൊരു കൂട്ടരുണ്ട്. വേറാരുമല്ല, പാര്‍ലമെന്റിലെ കോണ്‍ഗ്രസിന്റെ ഫ്‌ളാര്‍ മാനേജര്‍മാരാണ് സച്ചിന്‍ പുറത്തിരിയ്ക്കണമെന്ന് ആശിയ്ക്കുന്നത്. കൊല്‍ക്കത്ത ടെസ്റ്റില്‍ നിന്നും സച്ചിന്‍ വിട്ടുനിന്നാല്‍ ദില്ലിയില്‍ അരങ്ങേറുന്ന നിര്‍ണായക എഫ്ഡിഐ ടെസ്റ്റില്‍ തങ്ങള്‍ക്ക് ഒരു റണ്‍ കിട്ടുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍.

ചില്ലറ വില്‍പനരംഗത്ത് വിദേശനിക്ഷേപം അനുവദിയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ച് വോട്ടെടുപ്പോടെ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്ന് ശീതകാല സമ്മേളനത്തിന്റെ ആദ്യ നാലു ദിനം ബഹളത്തില്‍ മുങ്ങിയിരുന്നു. വോട്ടെടുപ്പോടെ ചര്‍ച്ച അനുവദിക്കില്ലെന്ന നിലപാടു സ്വീകരിച്ച സര്‍ക്കാര്‍ യുപിഎ സഖ്യകക്ഷികളുടെയും ബിഎസ്പി, എസ്പി കക്ഷികളുടെയും പിന്തുണ ഉറപ്പാക്കിയ ശേഷമാണ് അയഞ്ഞത്.

കേന്ദ്ര തീരുമാനത്തെക്കുറിച്ച് ചട്ടം 184 പ്രകാരം ചര്‍ച്ച നടക്കുമെന്ന് സ്പീക്കര്‍ മീരാകുമാര്‍ പ്രഖ്യാപിച്ചതോടെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടക്കുന്ന നമ്പര്‍ ഗെയിമിനെക്കുറിച്ച് തലപുകയ്ക്കുകയാണ് കോണ്‍ഗ്രസിന്റെ ഫ്‌ളോര്‍ മാനേജര്‍മാര്‍. ചട്ടം 168 പ്രകാരം രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ച അടുത്തയാഴ്ചയുണ്ടാകുമെന്നാണ് സൂചന.

എസ്പി, ബിഎസ്പി പിന്തുണയോടെ പ്രമേയത്തെ സര്‍ക്കാരിന് അനായാസം മറികടക്കാനാവുമെന്ന് വ്യക്തമായിരിക്കെ അപ്രതീക്ഷിതമായി എസ്പി മലക്കംമറിഞ്ഞതാണ് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്.

244 അംഗ രാജ്യസഭയില്‍ 94 പേരുടെ പിന്തുണയാണ് യുപിഎയ്ക്കുള്ളത്. എസ്പിക്ക് 15 അംഗങ്ങള്‍. 9 പേരുള്ള എസ്പിയുടെ നിലപാട് ഇവിടെ നിര്‍ണായകമാണ്. 10 നോമിനേറ്റഡ് അംഗങ്ങളുണ്ട്. സച്ചിന് പുറമെ നടി രേഖ, ബിസ്സിനസ്സുകാരിയായ അനു ആഗ തുടങ്ങിയവരൊക്കെ ഇക്കൂട്ടരില്‍പ്പെടും. ഇവരുടെയെല്ലാം മുഴുവന്‍ വോട്ട് കിട്ടായാലും 111 എന്ന മാജിക്ക് നമ്പറിലെത്താന്‍ സര്‍ക്കാരിന് ഇനിയും വിയര്‍ക്കേണ്ടിവരും.

ഏഴ്് സ്വതന്ത്രരില്‍ മൂന്നോ നാലോ പേര്‍ സര്‍ക്കാരിനെ പിന്തുണച്ചേക്കും. ഈ നോമിനേറ്റഡ് അംഗങ്ങളില്‍ ഒരാളാണ് സച്ചിന്‍. അടുത്തയാഴ്ച സച്ചിന്‍ ടെസ്റ്റ് കളിയ്ക്കാനിറങ്ങിയാല്‍ രാജ്യസഭയിലെ നൂറ്റിമൂന്നാം നമ്പറിന്റെ വോട്ട് സര്‍ക്കാരിന് നഷ്ടമാവും. ഓരോ വോട്ടും നിര്‍ണായകമായേക്കാവുന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ സച്ചിന്റെ വിട്ടുനില്‍ക്കല്‍ പോലും സര്‍ക്കാരിന് കനത്ത ആഘാതം സൃഷ്ടിച്ചേക്കാം.

അതേസമയം, 545 അംഗ ലോക്‌സഭയില്‍ ഭരണസഖ്യമായ യുപിഎയ്ക്ക് 265 അംഗങ്ങളാണുള്ളത്. ഭൂരിപക്ഷത്തിനു വേണ്ടത് 273. 22 പേരുള്ള എസ്പിയുടെയും 21 പേരുള്ള ബിഎസ്പിയുടെയും പിന്തുണയോടെ ഭൂരിപക്ഷം 300 കടക്കും.

ബിഎസ്പിയെ പ്രീണിപ്പിക്കാന്‍, ഉദ്യോഗക്കയറ്റത്തില്‍ പട്ടിക വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തി ഭരണഘടനാ ഭേദഗതി ബില്‍ കൊണ്ടുവരാനുള്ള നീക്കമാണ് എസ്പിയെ പ്രകോപിച്ചതെന്നാണ് സൂചന. എസ്പിക്കു വേണ്ടി ബില്‍ മാറ്റിവച്ചാല്‍ ബിഎസ്പി ഇടയുമെന്നതും സര്‍ക്കാരിനെ വെട്ടിലാക്കുന്നു.

English summary
Congress managers do their arithmetic — counting UPA's vote in the Rajya Sabha — they would dearly wish cricket maestro Sachin Tendulkar sits out the Kolkata test beginning next week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X