താലിബാന്‍ തടവിലാക്കിയ മലയാളിയെ രക്ഷപ്പെടുത്തി

അഫ്ഗാനിസ്ഥാനില്‍ കാബൂള്‍ പ്രവിശ്യയിലെ സരോബി ജില്ലയില്‍ നിന്നു ഈ മാസം അഞ്ചിനാണ് രണ്ട് അഫ്ഗാനികള്‍ക്കൊപ്പം ദിലീപ് ജോസഫിനെ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. സരോബിയിലെ ഒരു ഗ്രാമീണ ക്ലീനിക്കിലേക്ക് പോകുന്നതിനിടെയായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ഒരു ലക്ഷം ഡോളര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു.
പാക് അതിര്‍ത്തിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ഒരു മലമുകളിലേക്കാണ് അക്രമികള്‍ ദിലീപിനെ കൊണ്ടുപോയത്. രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം രണ്ട് അഫ്ഗാന്‍ സ്വദേശികളെയും താലിബാന്‍ വിട്ടയച്ചിരുന്നു. എന്നാല്‍ ദിലീപിനെ വിടാന്‍ അവര്‍ തയാറായില്ല. ദിലീപ് ജോസഫിന്റെ ജീവന്‍ അപകടത്തിലാണെന്നു വ്യക്തമായ രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചയായിരുന്നു നാറ്റോയുടെ നേതൃത്വത്തില്‍ സൈനിക നടപടി.
നാറ്റോ സൈന്യത്തിന്റെ കമാന്‍ഡറായ ജനറല്‍ ജോണ്‍ അലനാണ് രക്ഷാപ്രവര്‍ത്തനത്തിനു നിര്‍ദേശം നല്‍കിയത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദിലീപ് ജോസഫിനെ താലിബാന്‍ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ സ്ഥലം കണ്ടെത്തി.
തുടര്‍ന്നു സൈനിക നടപടിയിലൂടെ അദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു. കൊല്ലപ്പെട്ട യുഎസ് സൈനികന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. യുഎസിലെ കൊളറാഡോയില്‍ താമസിയ്ക്കുന്ന ദിലീപ് ജോസഫ് അഫ്ഗാനിലേക്ക് പതിവായി യാത്ര ചെയ്യുന്നയാളാണ്.












Click it and Unblock the Notifications