മദനിക്ക് നീതി കോടതിയാണ് നല്‍കേണ്ടത്: വിഎസ്

വിഎസിന്റെ ഈ വാക്കുകള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച പ്രസ്താവനയ്ക്ക് കടകവിരുദ്ധമാണ്. ബാംഗ്ലൂരില്‍ ജയിലില്‍ കഴിയുന്ന മദനിക്ക് ചികിത്സ കിട്ടാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും എല്‍ഡിഎഫ് കാലത്തെ പോലെ മദനിയുടെ കാര്യത്തില്‍ യുഡിഎഫ് ശ്രദ്ധിക്കുന്നില്ലെന്നും ഇതിനു കാരണം മുസ്ലീലീഗാണ് വ്യക്തമാക്കേണ്ടതെന്നു പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.
മതന്യൂനപക്ഷങ്ങളെയും മാര്‍ക്‌സിസ്റ്റുകാരെയും വേട്ടയാടുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. മദനിക്ക് സര്‍ക്കാര്‍ ഇടപെട്ട് നീതി വാങ്ങികൊടുക്കണം. ജയിലിലിട്ട് മനുഷ്യാവകാശലംഘനം നടത്തുന്നതിനോട് യോജിപ്പില്ലെന്നുമാണ് വിഎസിന്റെ പ്രതികരണത്തോട് കൊടിയേരി പ്രതികരിച്ചത്.
എല്‍ഡിഎഫോ യൂഡിഎഫോ പ്രസ്താവനകള്‍ നടത്തിയതുകൊണ്ടോ മാധ്യമങ്ങള്‍ ഇടപെട്ട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയതുകൊണ്ടോ പരിഹരിക്കപ്പെടാവുന്ന ഒരു വിഷയമല്ലിത്. കോടതിയുടെ ഭാഗത്തുനിന്നാണ് മദനിക്ക് നീതി ലഭിക്കേണ്ടത് എന്ന വ്യക്തമായ നിലപാടാണ് വിഎസിനുള്ളത്. കൂടാതെ അടവ് നയത്തിന്റെ പേരില്‍ പിഡിപിയോടൊപ്പം കൂടിയതിനും മദനിയുമായി വേദിപങ്കിട്ടതിനും ജനങ്ങള്‍ നല്‍കിയ തിരിച്ചടി ഓര്‍മ്മപ്പെടുത്തുന്നതുകൂടിയായിരുന്നു വിഎസിന്റെ പ്രതികരണം
മദനിയുടെ മുന്‍കാല നിലപാടുകളെ തള്ളികൊണ്ട് അദ്ദേഹത്തിന്റെ ജയില്‍ജീവിതത്തെ മുതലെടുക്കാനുള്ള സിപിഎം ഔദ്യോഗികവിഭാഗത്തിന്റെ അടവ് നയത്തോട് വിഎസിന് യോജിപ്പില്ല. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്‌ക്കൊപ്പം നിന്ന പിഡിപിയെ ലീഗും യുഡിഎഫും ചേര്‍ന്ന് തീവ്രവാദിയാക്കുകയാണെന്നും സിപിഎം ആരോപിച്ചിരുന്നു. ആശയത്തില്‍ വെള്ളം ചേര്‍ക്കുന്ന ഇത്തരം അടവ് നയങ്ങളെ വിഎസ് എന്നും എതിര്‍ത്തിട്ടുണ്ട്.












Click it and Unblock the Notifications