ദില്ലി പീഡനം, പ്രതികളെ തീഹാര്‍ ജയില്‍ 'സത്കരിച്ചു'
ദില്ലി: ബസ്സില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികള്‍ക്ക് തിഹാര്‍ ജയിലിലെ 'അന്തേവാസികള്‍' ഗംഭീരസ്വീകരണമാണ് ഒരുക്കിയത്. കുറ്റവാളികളായ അവര്‍ക്കു പോലും താങ്ങാനാവാത്ത പാതകമാണ് സംഘം ചെയ്തതെന്ന് ഇവരുടെ പ്രവര്‍ത്തികളില്‍ നിന്നു വ്യക്തം.
പ്രതികള്‍ക്കെല്ലാം സീനിയേഴ്‌സില്‍ നിന്നും കിട്ടിയ 'നടയടി'യ്ക്ക് കൈയും കണക്കുമില്ലെന്ന് ഇന്ത്യാടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുഖ്യ പ്രതികളിലൊരാളായ മുകേഷിന് ജീവിതത്തില്‍ ഇനിയാരെയെങ്കിലും പീഡിപ്പിക്കാന്‍ തോന്നാത്ത വിധമുള്ള സ്വീകരണമാണ് ഒരുക്കിയത്.

പലരും അരിശം തീരുന്നതുവരെ മുകേഷിനെ മര്‍ദ്ദിച്ചു. അതിനുശേഷം മൂത്രം കുടിയ്ക്കാനും മലം കഴിയ്ക്കാനും നല്‍കിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആക്രമണത്തിനുശേഷം മുകേഷിനെ പ്രത്യേക സെല്ലിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായത്. സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണുള്ളത്. രണ്ടു ശസ്ത്രക്രിയകള്‍ക്കുശേഷം പെണ്‍കുട്ടി ബോധം വീണ്ടെടുത്തിട്ടുണ്ട്. അതേ സമയം പെണ്‍കുട്ടി ഇപ്പോഴും അപകടനിലയില്‍ തന്നെയാണുള്ളതെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ബിഡി അഥാനി അറിയിച്ചു.












Click it and Unblock the Notifications