കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബണ്ടി ചോര്‍ പിടിയില്‍

Google Oneindia Malayalam News

Bundy Chor
ബാംഗ്ലൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്നറിയപ്പെടുന്ന ദേവീന്ദര്‍ സിങ് പൊലീസ് പിടിയിലായതായി സൂചന. തിരുവനന്തപുരം പട്ടം മരപ്പാലത്തുള്ള വിദേശമലയാളിയുടെ വീട്ടില്‍ നിന്നു മോഷ്ടിച്ച ആഡംബര കാര്‍ കൃഷ്ണഗിരിയില്‍ നിന്നും പോലിസ് കണ്ടെടുത്തിട്ടുണ്ട്.

ബിഗ്‌ബോസിലെ താരമായിരുന്ന ബണ്ടിയെ തമിഴ്‌നാട്ടില്‍ വെച്ച് ഒരു മലയാളി തിരിച്ചറിഞ്ഞതോടെ പോലിസ് ഇയാളെ പിടിയ്ക്കാന്‍ വലവിരിയ്ക്കുകയായിരുന്നു. കേരള പൊലീസ് നല്‍കിയ വിവരമനുസരിച്ച് തമിഴ്‌നാട് പോലിസ് ഇയാളെ പിടിയ്ക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ബുധനാഴ്ച രാത്രി വാഹനപരിശോധനയ്ക്കിടെ പിടിയിലാകുമെന്ന് ഉറപ്പായ ഇയാള്‍ പോലിസുകാരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.

അതുവഴി വന്ന ടാറ്റാ സുമോയില്‍ കയറി കൂടിയ ബണ്ടിയെ പോലിസ് പിന്തുടര്‍ന്നു. കര്‍ണാടകയിലെ ഹൊസൂരില്‍ വെച്ച് കര്‍ണാടക പോലിസ് പിടിയ്ക്കുമെന്നായപ്പോള്‍ ഇയാള്‍ ഡ്രൈവറെ കുത്തിപരിക്കേല്‍പ്പിച്ച് സുമോയുടെ നിയന്ത്രണം ഏറ്റെടുത്തു. പിടിയിലാകുമെന്ന ഘട്ടത്തില്‍ പോലിസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട ഇയാളെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഹൊസൂരില്‍ നിന്നും രക്ഷപ്പെട്ട ഇയാളെ ബാംഗ്ലൂരില്‍ വെച്ചാണ് കീഴടക്കിയത്.

തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും 30 ലക്ഷത്തോളം രൂപ വിലപിടിപ്പുള്ള സാധനങ്ങളാണ് അടിച്ചുമാറ്റിയത്. റിമോട്ട് കണ്‍ട്രോള്‍, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, സിസി ക്യാമറകള്‍ തുടങ്ങിയ സുരക്ഷാസംവിധാനങ്ങള്‍ തകര്‍ത്താണ് ദേവീന്ദര്‍ സിങ് മോഷണം നടത്തിയത്. ക്യാമറയില്‍ നിന്നു ലഭിച്ച ചിത്രങ്ങള്‍ പരിശോധിച്ച പോലിസ് ബണ്ടി ചോറിനെ തിരിച്ചറിയുകയായിരുന്നു.

English summary
he notorious burglar, 'Bunty Chor', alias Devinder Singh who broke into a house in Thiruvananthapuram, was detained from Karnataka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X