ബ്രസീലിലെ നിശാക്ലബ്ബില്‍ തീപ്പിടുത്തം, 233മരണം
സാവോപോളോ: ബ്രസീലിലെ നിശാക്ലബ്ബിലുണ്ടായ തീപ്പിടുത്തത്തില്‍ 233 പേര്‍ മരിച്ചു. അര്‍ജന്റീന-ഉറുഗ്വേ അതിര്‍ത്തിയ്ക്കടുത്തുള്ള സാന്റാമരിയ നഗരത്തിലാണ് അപകടമുണ്ടായത്. കലാപരിപാടികള്‍ക്കിടയിലുണ്ടായ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്.
2000 പേര്‍ക്കിരിയ്ക്കാന്‍ കഴിയുന്ന കിസ് എന്ന ക്ലബ്ബിന് ഒരേ ഒരു എമര്‍ജന്‍സി വാതില്‍ മാത്രമാണ് ഉണ്ടായിരുന്നത്. അപകട സമയത്ത് 500ഓളം പേരാണ് ക്ലബ്ബിലുണ്ടായിരുന്നത്. തീപിടിയ്ക്കാന്‍ തുടങ്ങിയതോടെയുണ്ടായ വിഷപ്പുക ശ്വസിച്ചാണ് പലരും മരിച്ചത്. തിക്കിലും തിരക്കിലും പെട്ടാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റത്. കലാപരിപാടി കാണാനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.

മരിച്ചവരില്‍ ഭൂരിഭാഗവും 16നും 20നും ഇടയില്‍ പ്രായമുള്ളവരാണ്. പരിക്കേറ്റ നൂറോളം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നേരത്തെ വന്ന റിപ്പോര്‍ട്ടുകളനുസരിച്ച് മരണസംഖ്യ 245 ആയിരുന്നു. എന്നാല്‍ വിശദമായ പരിശോധനയ്ക്കുശേഷം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 233ആയി താഴ്ന്നിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
2004ല്‍ അര്‍ജന്റീനിയന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ നിശാക്ലബ്ബിലുണ്ടായ തീപ്പിടുത്തത്തില്‍ 194 പേര്‍ക്കും 2009 ഡിസംബറില്‍ റഷ്യയിലെ ലേം ഹോഴ്‌സ് ക്ലബ്ബിലുണ്ടായ അഗ്നിബാധയില്‍ 152 പേര്‍ക്കും ജീവന്‍നഷ്ടപ്പെട്ടിരുന്നു.












Click it and Unblock the Notifications