ആയുധകരാര്‍ കോഴ: സിബിഐ അന്വേഷിക്കണമെന്ന് വിഎസ്

കരാറില്‍ ഇടനിലക്കാരി സുബി മാലയെയും സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായിരുന്ന ഷാനവാസിനെയും തമ്മില്‍ ബന്ധപ്പെടുത്തിയത് വ്യവസായ വകുപ്പിലെ ഉന്നതനാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഉന്നത രാഷ്ട്രീയ നേതാവ് ആരാണെന്ന് പുറത്തുവരേണ്ടതുണ്ട്.
യു.ഡി.എഫ് ഗവ. വരുമ്പോള്‍ ഷാനവാസ് എം.ഡിയാകും, അപ്പോള്‍ എം.ഡി സ്ഥാനത്ത് ഇയാളെ ഇരുത്തുന്ന മന്ത്രിക്ക് താല്‍പര്യമുണ്ടാകുമെന്നും വി.എസ് ആരോപിച്ചു. ഷാനവാസിനെ എം.ഡിയാക്കുന്ന മന്ത്രിയും ഷാനവാസ് വഴി ലഭിക്കുന്ന കോഴയുടെ പങ്കും പുറത്തുവരണമെങ്കില്‍ സിബിഐ അന്വേഷണം തന്നെ വേണം.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കോടതിയില്‍ നിന്നും തനിക്ക് രേഖകള്‍ ലഭിക്കുന്നത് തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തന്റെ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണ്. റൗഫുമായി തനിക്ക് ഒരു ബന്ധവുമില്ല. കേസ് നടത്താന്‍ തനിക്ക് റൗഫിന്റെ സഹായവും ആവശ്യമില്ല. കുഞ്ഞലിക്കുട്ടിയുമായുള്ള പ്രശ്‌നത്തിന്റെ പേരിലാണ് റൗഫിനെതിരായ കേസിനു പിന്നാലെ സര്‍ക്കാര്‍ നടക്കുന്നത്.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഉന്നയിക്കുന്ന വിഷയങ്ങള്‍ തള്ളിക്കളയാന്‍ ചെന്നിത്തല തയ്യാറായിട്ടില്ലെന്നും വി.എസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications