Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ സൈനികന്റെ തലവെട്ടിയവന് 5ലക്ഷം

ദില്ലി: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികനെ വധിച്ച് തല വെട്ടിയെടുത്ത തീവ്രവാദിക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐ സമ്മാനമായി നല്‍കിയത് അഞ്ച് ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്. സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പൂഞ്ച് സെക്ടറില്‍ കഴിഞ്ഞ എട്ടിന് പാക് സൈനികരുടെ ഒത്താശയോടെ ലാന്‍സ് നായിക് ഹേംരാജിന്റെ തലവെട്ടിമാറ്റിയ തീവ്രവാദിയ്ക്കാണ് ഐഎസ്‌ഐ അഞ്ച് ലക്ഷം രൂപ പ്രതിഫലമായി നല്‍കിയതത്രേ.

പാക് അധിനിവേശ കാഷ്മീരിലെ തീവ്രവാദ ബന്ധമുള്ള അന്‍വര്‍ ഖാന്‍ എന്നയാളാണ് ഹേംരാജിന്റെ തല വെട്ടിമാറ്റിയതെന്നാണ് സൈന്യത്തിന് ലഭിച്ച രഹസ്യവിവരം. പാക് അധിനിവേശ കാഷ്മീരില്‍ ഗൈഡായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ ഇവിടെ ഒരു കടയും നടത്തുന്നുണ്ട്. ഐഎസ്‌ഐയുടെ പിന്തുണയുള്ള ജിഹാദി തീവ്രവാദി സംഘടനയായ ലഷ്‌കര്‍, ജെയ്ഷ് ഇ മുഹമ്മദ് എന്നിവയില്‍ അംഗമാണ് അന്‍വര്‍ ഖാന്‍.

1996ല്‍ മേന്ദാര്‍ സെക്ടറില്‍ വെച്ച് ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ തല വെട്ടിമാറ്റിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്‌ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഐഎസ്‌ഐ ഉദ്യോഗസ്ഥനായ കേണല്‍ സിദ്ധിഖിയാണ് അന്‍വറിന് പ്രതിഫല തുക കൈമാറിയത്. തീവ്രവാദ സംഘടനകളായ ലഷ്‌കറുമായും ജെയ്‌ഷെ ഇ മുഹമ്മദുമായും ബന്ധമുള്ളവരാണ് സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈനികര്‍ക്കെതിരായ ആക്രമണത്തില്‍ പങ്കെടുത്ത ബോര്‍ഡര്‍ ആക്ഷന്‍ ടീമില്‍ ഉള്‍പ്പെട്ട എല്ലാ തീവ്രവാദികള്‍ക്കും ഐഎസ്‌ഐ 2000 രൂപ മുതല്‍ 12,000 രൂപ വരെ നല്‍കിയതായും മിലിട്ടറി ഇന്റലിജന്‍സ് പറയുന്നു. ഇന്ത്യന്‍ മണ്ണില്‍ കുഴിബോംബ് സ്ഥാപിച്ചയാള്‍ക്ക് 5000 രൂപയും സൈനികനെ വധിച്ചതിന് 10,000 രൂപയും നല്‍കി. ഹേംരാജിനൊപ്പം ലാന്‍സ് നായിക് സുധാകര്‍ സിംഗും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+