കേന്ദ്രബജറ്റ്: അദ്ഭുതങ്ങള്‍ക്ക് വകയുണ്ടോ?

പാര്‍ത്ഥസാരഥി കമ്മിറ്റിയുടെ പ്രധാന ശിപാര്‍ശയായ ജനറല്‍ ആന്റ് അവോയിഡന്‍സ് റൂള്‍സ് അംഗീകരിച്ചതിലൂടെ വിദേശനിക്ഷേപകര്‍ക്ക് ധനമന്ത്രി ക്രിസ്മസ് സമ്മാനമാണ് നല്‍കിയതെന്ന് ഫസ്റ്റ് പോസ്റ്റ് എഡിറ്റര്‍ വെങ്കി വെമ്പു അഭിപ്രായപ്പെട്ടു.
അതിശയപ്പെടുത്തുംവിധം പൊതുചെലവ് കുറക്കലാകും സര്‍ക്കാരിന്റെ പ്രധാന നടപടിയെന്നാണ് പ്രതീക്ഷയെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് മാനേജിങ് എഡിറ്റര്‍ എം വേണു പറഞ്ഞു. ഇതുസംബന്ധിച്ച സൂചനകള്‍ ധനമന്ത്രി നേരത്തേ നല്‍കിയപ്പോള്‍തന്നെ മറ്റ് മന്ത്രാലയങ്ങള്‍ അതിനെതിരെ രംഗത്തുവന്നിരുന്നു. രണ്ടു വര്‍ഷമായി 25 ശതമാനത്തിലധികമാണ് വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്രവിഹിതം. അത് കുറക്കാന്‍ ചിദംബരം ശ്രമിച്ചാല്‍ അദ്ഭുതപ്പെടാനില്ല അദ്ദേഹം പറഞ്ഞു.
വിപണിയെ ശക്തിപ്പെടുത്തുന്ന ബജറ്റാണ് ചിദംബരത്തില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന് വിപണി വിദഗ്ദനും കോളമിസ്റ്റുമായ അര്‍ജുന്‍ പാര്‍ഥസാരഥി പ്രതികരിച്ചു. വിദേശ നിക്ഷേപ സ്ഥാപനങ്ങളില്‍നിന്ന് ഇക്വിറ്റി ഫണ്ടുകളിലേക്ക് നിക്ഷേപമൊഴുകുന്നുണ്ട്. അത് പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് നിര്‍ദേശംകൂടി വന്നാല്‍ ആ ഒഴുക്ക് കൂടും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെലവ് കുടുന്നതിലുപരി വരുമാനത്തിലെ കുറവാണ് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നതെന്ന് എഴുത്തുകാരനും കോളമിസ്റ്റുമായ വിവേക് കൗള്‍ പറഞ്ഞു. 2006നുശേഷം ചെലവ് 300 ശതമാനം കൂടിയപ്പോള്‍ വരുമാനം വര്‍ധിച്ചത് കേവലം 33 ശതമാനമാണ്. വരുമാനത്തേക്കാള്‍ കൂടിയ ചെലവാണ് ഇപ്പോഴുള്ളത്. നികുതി പിരിക്കല്‍ കാര്യക്ഷമമാക്കിയാലേ സര്‍ക്കാരിന് മുന്നോട്ടു പോകാനാവൂ.അത് വൈകാതെ വേണം. സബ്‌സിഡി പരിഷ്‌കരണമടക്കമുള്ള കാര്യങ്ങള്‍ അതിന്റെ ആദ്യപടിയാണ്. സര്‍ക്കാരിന്റെ നയനിലപാടുകളില്‍നിന്നുള്ള വ്യതിചലനമാണെങ്കിലും നാണ്യപ്പെരുപ്പം കുറക്കാന്‍ ഇത് സഹായിക്കും വിവേക് ചൂണ്ടിക്കാട്ടി












Click it and Unblock the Notifications