ഓര്‍മക്കുറിപ്പെഴുതാന്‍ മലാലക്ക് കോടികള്‍
ലണ്ടന്‍: ബ്‌ളോഗ് വഴി കടുത്ത വിമര്‍ശം നടത്തിയതിനെ തുടര്‍ന്ന് താലിബാന്‍ ആക്രമണത്തിനിരയായ പാക് പെണ്‍കുട്ടി മലാലാ യൂസഫ് ഓര്‍മക്കുറിപ്പെഴുതുന്നു. ഇതിനായി പുസ്തക പ്രസാധകരുമായി 16.5 കോടി രൂപയുടെ കരാറിലൊപ്പിട്ടു. 'ഞാന്‍ മലാല' എന്നാകും പുസ്തകത്തിന്റെ പേര്. ഈ വര്‍ഷം അവസാനം പുറത്തിറങ്ങുന്ന പുസ്തകം ഇംഗ്‌ളണ്ടിലും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും വെയ്ഡന്‍ഫെല്‍ഡ് ആന്‍ഡ് നിക്കൊള്‍സണാണ് പുറത്തിറക്കുക. ലിറ്റില്‍, ബ്രൗണ്‍ കമ്പനിയായിരിക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ പുസ്തകം എത്തിക്കുക.
എനിക്കെന്റെ കഥ മാലോകരോട് പറയണം. വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട ആറു കോടിയിലേറെ കുട്ടികളുടെ കഥയാണത്. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം അവകാശമാക്കണം. അതിന് ആണ്‍പെണ്‍ വ്യത്യാസം വേണ്ട. ഇക്കാര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് എന്റെ ജീവിതം. ഈ പുസ്തകം ലോകമെമ്പാടും എത്തിക്കണമെന്നാണ് ആഗ്രഹം.

ഒരു വിഭാഗം കുട്ടികള്‍ വിദ്യാഭ്യാസം നേടാന്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടാനാണ് ഉദ്ദേശം. സ്‌കൂളില്‍ പോകാനുള്ള കുട്ടികളുടെ അവകാശം നേടാനുള്ള പ്രചാരണത്തിന്റെ ഭാഗമാകുകയാണ് ലക്ഷ്യം. അതിനെല്ലാം ഈ പുസ്തകം നിമിത്തമാകുമെന്നാണ് പ്രതീക്ഷ നൊബേല്‍ സമ്മാനത്തിനായി ശിപാര്‍ശ ചെയ്യപ്പട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മലാല പറഞ്ഞു.
താലിബാന്‍ വാഴ്ച നടക്കുന്ന പാക് ഗോത്രവര്‍ഗ മേഖലയായ സ്വാത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി വാദിച്ചാണു മലാല ഭീകരരുടെ കണ്ണിലെ കരടായത്. അവര്‍ക്കെതിരെ നിറയൊഴിച്ചാണ് ബി ബി സിയുടെ ഉര്‍ദു പതിപ്പിനുവേണ്ടി ബ്‌ളോഗെഴുതിയതിലുള്ള അമര്‍ഷം ഭീകരര്‍ തീര്‍ത്തത്. 2012 ഒക്ടോബര്‍ ഒന്‍പതിനാണ് മലാലയ്ക്കു വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റെങ്കിലും വിദഗ്ധ ചികിത്സയത്തെുടര്‍ന്നു ജീവന്‍ തിരിച്ചുകിട്ടി.
പാകിസ്താനിലും യു.കെയിലുമായിരുന്നു ചികിത്സ. മലാലയും കുടുംബവും യു.കെയിലാണു താമസം. അനേകം പുരസ്‌കാരങ്ങള്‍ ഇക്കാലത്തിനിടെ മലാലയെ തേടിയത്തെി. ബ്‌ളോഗ് വഴി കടുത്ത വിമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് മലാല താലിബാന്‍ ഗ്രൂപ്പിന്റെ ആക്രമണത്തിനിരയായത്. ആരോഗ്യം വീണ്ടെടുത്ത മലാല ലണ്ടനിലെ ബിര്‍മിങ്ഹാം സ്‌കൂളില്‍ പോയി തുടങ്ങി.












Click it and Unblock the Notifications