മദ്യപിച്ച് കാറോടിച്ച 18കാരന്‍ അഞ്ചുപേരെ കൊന്നു

ഏഴുപേരാണ് വാനില്‍ ഉണ്ടായിരുന്നത്. വാനിന്റെ ഡ്രൈവറായിരുന്ന 40 കാരിക്കും 15 വയസുള്ള ആണ്‍കുട്ടിക്കുമാണ് ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ ഓടിച്ചിരുന്ന ജീന്‍ സോറിയാനോയെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്നും ബിയര്‍ കുപ്പികളും മറ്റും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
വാനിന് പിന്നില്‍ എസി യു വി കാര്‍ ഇടിച്ച് ഇരുവാഹനങ്ങളും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറില്‍ യുവാവിനോടൊപ്പം ഉണ്ടായിരുന്ന 23 കാരനായ യുവാവിനും പരിക്കേറ്റിട്ടുണ്ട്. വാനിലുണ്ടായിരുന്ന രണ്ട് പേര്‍ മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതെന്ന് പട്രോളിംഗ് സംഘത്തിലെ ലോയ് ഹിക്‌സണ്‍ പറഞ്ഞു. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മധ്യവയസ്‌കരായ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് അപകടത്തില്‍ മരിച്ചത്.












Click it and Unblock the Notifications