Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളിവൈദികന്‍ ബാംഗ്ലൂരില്‍ തലയ്ക്കടിയേറ്റ്മരിച്ചു

യശ്വന്ത്പൂര്‍: മലയാളിയായ വൈദികനെ ബാംഗ്ലൂരില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബാംഗ്ലൂരിലെ യെശ്വന്ത്പുര്‍ സെന്റ് പീറ്റേഴ്‌സ് സെമിനാരിയില്‍ റെക്ടറായിരുന്ന ഫാദര്‍ കെജെ തോമസ് പഴയമ്പള്ളിയിനെയാണ്(63) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സെമിനാരിയിലെ മുറിയ്ക്ക് മുന്നില്‍ ഏപ്രില്‍ 1ന് തിങ്കളാഴ്ച കാലത്താണ് മൃതദേഹം കണ്ടെത്തിയത്. ഇരുമ്പ് ദണ്ഡുകൊണ്ടാണ് തലയ്ക്ക് അടിയേറ്റിരിക്കുന്നതെന്ന് പൊലീസ് കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു. രാത്രി ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലാണ് കൊല നടന്നതെന്നാണ് ഫോറന്‍സിക് വിദഗ്ദ്ധരുടെ നിഗമനം. മോഷണശ്രമത്തിനിടെയാണ് കൊല നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്ച രാത്രി പ്രദേശത്ത് ശക്തമായ മഴപെയ്തിരുന്നു, അതിനാല്‍ത്തന്നെ രാത്രിയില്‍ നടന്ന സംഭവം മറ്റുള്ളവര്‍ അറിഞ്ഞില്ല. ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജിയുടെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണവാര്‍ത്തയെത്തുടര്‍ന്ന് നാട്ടില്‍ നിന്നും വൈദികന്റെ ബന്ധുക്കള്‍ ബാംഗ്ലൂരിലേയ്ക്ക് തിരിച്ചിട്ടുണ്ട്. കോട്ടയം അതിരൂപതയില്‍പെട്ട ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ഇടവക പഴയമ്പള്ളിയില്‍ കുടുംബാംഗമാണ് ഇദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+