കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ് രാജിവച്ചതല്ല; മുഖ്യമന്ത്രി പുറത്താക്കിയതാണ്

Google Oneindia Malayalam News

pillai-ganesh
പത്തനംതിട്ട: ഗണേഷ് കുമാര്‍ രാജിവച്ചതല്ല മുഖ്യമന്ത്രി പുറത്താക്കിയതാണെന്ന് അച്ഛനും കോണ്‍ഗ്രസ് ബി നേതാവുമായ ബാലകൃഷ്ണപ്പിള്ള. ഗണേഷ്‌കുമാറിനെ ഗതികെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുറത്താക്കിയതാണ്. ഗണേഷ് കുമാര്‍ രാജിവച്ചു എന്ന് പറയുന്നത് തെറ്റാണ്. ഗണേഷ് എം എല്‍ എ സ്ഥാനം സ്ഥാനം രാജിവെക്കേണ്ട കാര്യമില്ലെന്നും ബാലകൃഷ്ണ പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

ചിരിച്ചുകൊണ്ടാണ് പിള്ള പത്രസമ്മേളനത്തിന് എത്തിയത്. പാര്‍ട്ടി പറഞ്ഞിട്ടല്ല ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. ഗണേഷിനെ നിവൃത്തികേട് കൊണ്ട് മുഖ്യമന്ത്രി പുറത്താക്കിയതാണ്. ഗണേഷ് കുമാറിന്റെ മാനസിക നില തകരാറിലാണ്. ഞാനാണ് പാര്‍ട്ടി എന്നൊക്കെ പറയുന്നത് അതുകൊണ്ടാണ്. പാര്‍ട്ടിക്ക് 5 രൂപയുടെ മെമ്പര്‍ മാത്രമാണ് ഗണേഷ്. ഞാനാണ് പാര്‍ട്ടി എന്നൊക്കെ തോന്നുന്നുണ്ടെങ്കില്‍ ഗണേഷ് എം എല്‍ എ സ്ഥാനവും രാജിവെക്കുന്നതാണ് നല്ലത്.

ഇനി എങ്ങാനും ഗണേഷ് കുമാര്‍ രാജിവെച്ചാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനാണ് യോഗ്യനെന്നും പിള്ള പറഞ്ഞു. പക്ഷേ താന്‍ മത്സരിക്കില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനം മന്ത്രിയാകാനും താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കോ കോണ്‍ഗ്രസ് ബിക്കോ മന്ത്രിസ്ഥാനം ആവശ്യമില്ല. മറ്റ് ഘടകക്ഷികള്‍ക്ക് കൊടുക്കാതെ ആ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ബാലകൃഷണപിള്ള ആവശ്യപ്പെട്ടു.

ഗണേഷ് കുമാര്‍ - യാമിനി തങ്കച്ചി വിഷയത്തില്‍ ബാഹ്യ ഇടപെടലുകള്‍ നടന്നതായി പരാതിയുണ്ട്. ഇത് അന്വേഷിക്കണം. ഗണേഷ് കുമാറിന്റെ വകുപ്പുകളിലെ തസ്തികകളില്‍ പുനസംഘടന നടത്തണം. ഗണേഷിന്റെ വകുപ്പുകളില്‍ അഴിമതി നടന്നതായും പിള്ള ആരോപിച്ചു.

English summary
Kerala congress B does not looking for Minister post now - Party Leader Balakrishna Pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X