പലിശക്കെണി, യുവാവ് ഭാര്യയുടെ ജീവനെടുത്തു
നമക്കല്‍: പലിശയ്ക്ക് പണം കൊടുത്ത് കടക്കെണിയിലായ ഭാര്യയെ 40കാരന്‍ കൊന്നതായി പരാതി. തമിഴ്‌നാട്ടിലെ നമക്കലിലാണ് സംഭവം. ജെ മല്ലിക എന്ന 34കാരിയാണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് നമക്കലിനടുത്തുള്ള പള്ളിപാളയത്തെ കണ്ടിപുതൂര്‍ മുനിയപ്പന്‍ കോയില്‍ തെരുവിലെ വി ജയപാലനെ(40) അറസ്റ്റ് ചെയ്തിട്ടുണ്ട്. പലിശയ്ക്ക് പണം കൊടുത്ത് ലാഭമുണ്ടാക്കാനുള്ള മല്ലികയുടെ ശ്രമമാണ് ജീവനെടുത്തത്.
പലിശക്കാരോട് 60000 രൂപ കടം വാങ്ങിയ മല്ലിക കൂടുതല്‍ പലിശയ്ക്കായി പലര്‍ക്കും ഈ പണം വിതരണം ചെയ്യുകയായിരുന്നു. എന്നാല്‍ പലരും പണം കൊടുക്കാതെയായതോടെ യുവതിയുടെ കണക്കുകൂട്ടലെല്ലാം തെറ്റി. മല്ലികയ്ക്ക് പണം കൊടുത്തവര്‍ നിരന്തരം ഭീഷണിയുയര്‍ത്താന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
പലരില്‍ കടം വാങ്ങിയും മറ്റും ജയപാല്‍ 20000 രൂപ ഒപ്പിച്ചുകൊടുത്തു. പക്ഷേ, അത് മല്ലിക നല്‍കാനുള്ള പണത്തിന്റെ പലിശയ്ക്ക് പോലും തികയുമായിരുന്നില്ല. പണത്തിനായി വീണ്ടും വീണ്ടും മല്ലിക സമ്മര്‍ദ്ദമുണ്ടാക്കാന്‍ തുടങ്ങിയതാണ് ജയപാലിനെ കുപിതനാക്കിയത്.
ബുധനാഴ്ച വിഷം കലര്‍ത്തിയ മദ്യം നിര്‍ബന്ധപൂര്‍വം കുടിപ്പിക്കുകയായിരുന്നു. വിഷം കലര്‍ന്ന മദ്യം കുടിച്ച് മയങ്ങി വീണ മല്ലികയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നുവെന്ന് ജയപാല്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ദമ്പതികള്‍ക്ക് ഒമ്പത് വയസ്സുള്ള മണിമാരന്‍ ഏഴുവയസ്സുള്ള ലാവണ്യ എന്നീ രണ്ട് കുട്ടികളുണ്ട്.












Click it and Unblock the Notifications