ഓടുന്നകാറില്‍ ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിച്ചു

വഴിയാത്രക്കാരാണ് യുവതി റോഡരികില്‍ അവശനിലയില്‍ കിടക്കുന്നത് കണ്ട് വിവരം പോലീസില്‍ അറിയിച്ചത്. ഭര്‍ത്താവ് ഇന്ദര്‍ജിത്, ഇവരുടെ ബന്ധുക്കളായ വിജേന്ദര്‍, നിതിന്‍ എന്നിവര്‍ കാറിലിട്ട് തന്നെ ബലാത്സംഗം ചെയ്തതായി യുവതി പോലീസിനോട് പറഞ്ഞു. കുടിക്കാനുള്ള ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയായിരുന്നു പീഡിപ്പിച്ചത്.
വീട്ടുകാരെ അറിയിക്കാതെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഹരിയാന സ്വദേശിയായ യുവതി ഇന്ദര്‍ജിതിനെ വിവാഹം ചെയ്തത്. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എന്നും പറഞ്ഞാണ് ഭര്‍ത്താവ് യുവതിയെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് മയക്കുമരുന്ന് നല്‍കി ഉറക്കിയ ശേഷം കാറിലുണ്ടായിരുന്ന വിജേന്ദര്‍, നിതിന്‍ എന്നിവരോടൊപ്പം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
വൈദ്യപരിശോധനയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞു എന്ന് ദില്ലി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് മൂവരെയും അറസ്റ്റു ചെയ്തു.












Click it and Unblock the Notifications