Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ ചീഫ് ജസ്റ്റിസിന്‍റെ മരുമകന് 2.2 കോടി രൂപ പിഴ

P.V. Sreenijin
കൊച്ചി: അനധികൃത സ്വത്ത് സന്പാദനവുമായി ബന്ധപ്പെട്ട് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മരുമകനും മകള്‍ക്കും 2.2 കോടി രൂപ പിഴ അടയ്ക്കാന്‍ ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. 2007 മുതല്‍ 2010 വരെ ജസ്റ്റിസിന്റെ മരുമകന്‍ പി വി ശ്രീനിജനും മകള്‍ സോണിയും അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന് കാട്ടിയാണ് പിഴ അടയ്ക്കാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

2010 ഡിസംബറില്‍ ആദായ നികുതി വകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദന്പതികള്‍ നടത്തിയ അനധികൃത സ്വത്ത് സന്പാദനം പുറത്ത് അറിയുന്നത്. അന്ന് നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങകിലും ആദായ നികുതി വകുപ്പ് കമ്മീഷണര്‍ മുന്പാകെ അപ്പീല്‍ സമര്‍പ്പിക്കുയായിരുന്നു അഭിഭാഷകര്‍ കൂടിയായ ദമ്പതികള്‍.

ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മററൊരു അനന്തിരവന്‍ എം ജെ ബെന്നിയുടെ പക്കല്‍ നിന്നും ഇത്തരത്തില്‍ അനധികൃത സ്വത്ത് കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന് 1.2 കോടി രൂപ നികുതി പിഴയായി ഈടാക്കാനുളള നോട്ടീസ് ആദായനികുതി വകുപ്പ് അയച്ചു.

വൃക്തമായ സാന്പത്തിക സ്രോതസ് വെളിപ്പെടുത്താത്ത ഇവരുടെ സാന്പത്തിക ഉറവിടം കണ്ടെത്തേണ്ടത് സി ബി ഐ ആണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി കഴിഞ്ഞു. 2006 ല്‍ ഞാറയ്ക്കല്‍ നിയോജക മണ്ഡലത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 4.63 ലക്ഷം രൂപയുടെ മാത്രമാണ് ആസ്തിയുള്ളയായിട്ടാണ് ശ്രീനിജന്‍ രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവര്‍ സന്പാദിച്ച സ്വത്ത് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയതിനെക്കാള്‍ കൂടുതലായിരുന്നു. ഇവര്‍ എഴ് ലക്ഷം രൂപ മുടക്കി വരാപ്പുഴയില്‍ 36 സെന്റും, 30 ലക്ഷം മുടക്കി കലൂരില്‍ നിന്നും 30 സെന്റും 2009 ല്‍ വാങ്ങിയതായി കണ്ടെത്തി.

ഇതിനുപുറമെ ശ്രീനിജന്റെ അമ്മയുടെ പേരില്‍ കലൂരില്‍ മൂന്ന് സെന്റ് ഭൂമി, ഇടപ്പള്ളിയില്‍ ഫളാറ്റ് എന്നിവയും വാങ്ങി. തൃശ്ശൂരില്‍ 2.75 ഏക്കര്‍ ഭൂമി 1.14 കോടി രൂപ മുടക്കി 2008 ല്‍ ഇവര്‍ സ്വന്തമാക്കിയിരുന്നു. വിവിധ ബാങ്കുകളിലായി കുറഞ്ഞത് അഞ്ചിലധികം അക്കൗണ്ടുകള്‍ ഇരുവര്‍ക്കും ഉണ്ട്. ഈ അക്കൗണ്ടുകളില്ലെലാം തന്നെ രണ്ട് ലക്ഷം മുതല്‍ 20 ലക്ഷം രൂപയുടെ വരെ നിക്ഷേപവുമണ്ട്.

ഇതിന് പുറമേ എറണാകുളത്ത് പല സ്വകാര്യ ബാങ്കുകളിലും ഇവര്‍ക്ക് ലക്ഷങ്ങളുടെ നിക്ഷേപമുണ്ട്. പല ബിസിനസ് സംരഭങ്ങളിലപും മറ്റും സ്ലീപ്പിംഗ് പാര്‍ട്ട്‌ണേഴ്‌സുമാണ്. കെ.ജി ബാലകൃഷ്ണന്‍ സുപ്രീം കോടതി ജസ്റ്റിസ് ആയിരിക്കുന്ന കാലയളവില്‍ ഇവര്‍ മുബൈയില്‍ നിന്നും മറ്റും വന്‍ തോതില്‍ വജ്രം ഉള്‍പ്പെടെയുളളവ വാങ്ങിയതായും വിറ്റതായും കണ്ടെത്തി.

പിഴ അടയ്‌ക്കേണ്ട 2.2 കോടി രൂപയില്‍ 1.4 കോടി രൂപ അടയ്‌ക്കേണ്ടത് ശ്രീനിജനാണ്. ഒരുമാസത്തിനുള്ളില്‍ പണം അടയ്ക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+